ചെന്നൈ: തമിഴ്നാട്ടില് ബിജെപി-എഐഎഡിഎംകെ ബന്ധം ഉലഞ്ഞതിനിടെ 5 എഐഎഡിഎംകെ എം എല് എ മാര് ഡല്ഹിയില്. ബിജെപി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും. ബിജെപി സംസ്ഥാന അധ്യക്ഷന് അണ്ണാമലൈയുടെ വിവാദ പരാമര്ശങ്ങളില് പ്രതിഷേധ മറിയിക്കും.
എസ് പി വേലു മണി, തങ്കമണി, സി വി ഷണ്മുഖം ,കെ പി മുനു സാമി, നാദം വിശ്വനാഥന് എന്നിവരാണ് ഡല്ഹിയിലെത്തിയത്. എഐഎഡിഎംകെ സ്ഥാപക നേതാവ് അണ്ണാ ദുരെക്കെതിരായ പരാമര്ശങ്ങളിലാണ് ബി ജെ പി സംസ്ഥാന അധ്യക്ഷനെതിരെ നിലപാട് കടുപ്പിച്ചത്. 1956ലെ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു വിവാദ പരാമര്ശം. പ്രതിഷേധമുയര്ന്നിട്ടും അണ്ണാമലെ മാപ്പ് പറയാന് തയ്യാറായില്ല.
ബിജെപി യുമായി സഖ്യം ഉപേക്ഷിക്കുകയാണെന്ന് എഐ എഡിഎംകെ നേതാക്കള് പ്രഖ്യാപിക്കുകയും ചെയ്തു. ബി ജെപി നേതാവിന്റെ ധാര്ഷ്ട്യവും അധിക്ഷേപവും സഹിക്കാനാകില്ലെന്ന് മുന് മന്ത്രി ഡി ജയകുമാര് പറഞ്ഞു.
'എഐഎഡിഎംകെയുമായി ബിജെപി സഖ്യത്തിനില്ല. തിരഞ്ഞെടുപ്പ് സന്ദര്ഭത്തിലാവും തങ്ങളുടെ സഖ്യം ഇനി തീരുമാനിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷന് അണ്ണാമലൈ സഖ്യം ആഗ്രഹിക്കുന്നില്ല. തങ്ങളുടെ നേതാക്കളെ വിമര്ശിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ തൊഴില്' എന്നായിരുന്നു ഡി ഡയകുമാറിന്റെ വാക്കുകള്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില് തമിഴ്നാട്ടില് ബിജെപി മന്ത്രിസഭയുണ്ടാക്കുമെന്നും അതിന് എഐഎഡിഎംകെയുടെ സഹായം ആവശ്യമായി വരില്ലെന്നും കെ അണ്ണാമലൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.