ചെന്നൈ: ബിജെപിയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് എഐഎഡിഎംകെ. തമിഴ്നാട് പാര്ട്ടി ആസ്ഥാനത്ത് ചേര്ന്ന നേതൃയോഗത്തില് ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. തീരുമാനം ജില്ലാ ഭാരവാഹികളുടെ യോഗത്തില് ഏകകണ്ഠമായി പാസാക്കിയെന്ന് എഐഎഡിഎംകെ അറിയിച്ചു. ബിജെപി അദ്ധ്യക്ഷനുമായുള്ള തര്ക്കത്തിനിടെയാണ് തീരുമാനം.
പുതിയ മുന്നണി രൂപീകരിച്ച് ലോക്സഭയില് മത്സരിക്കാനാണ് തീരുമാനം. അണ്ണാദുരൈക്ക് പുറമേ ജയലളിതയേയും ബിജെപി നേതാക്കാൾ അപമാനിച്ചെന്ന് എഐഎഡിഎംകെ ആരോപിച്ചു. എഐഎഡിഎംകെ സ്ഥാപക നേതാവ് അണ്ണാ ദുരെക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന് അണ്ണാമലൈ രംഗത്തെത്തിയിരുന്നു. 1956ലെ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു വിവാദ പരാമര്ശം. പ്രതിഷേധമുയര്ന്നിട്ടും അണ്ണാമലെ മാപ്പ് പറയാന് തയ്യാറായിരുന്നില്ല. പിന്നാലെയാണ് ബിജെപിയുമായി സഖ്യം ഉപേക്ഷിക്കുകയാണെന്ന് എഐഎഡിഎംകെ പ്രഖ്യാപിച്ചത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്ഡിഎയുടെ ഭാഗമാണ് നിലവില് എഐഎഡിഎംകെ. കഴിഞ്ഞ ആഴ്ച എഐഎഡിഎംകെ നേതാവ് എടപ്പാടി പളനി സ്വാമിയും തമിഴ്നാട് ബിജെപി ഘടകത്തിന്റെ പ്രസിഡന്റ് എടപ്പാടി പളനിസ്വാമിയും ബിജെപി കേന്ദ്രനേതൃത്വുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഡല്ഹിയില് എത്തിയിരുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപി കൂടുതല് സീറ്റുകള് ചേദിക്കാന് ഒരുങ്ങുന്നുവെന്ന റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക