മണിപ്പൂരില് ആധാര് നഷ്ടമായവര്ക്ക് പുതിയ തിരിച്ചറിയല് രേഖ ലഭ്യമാക്കണം: സുപ്രീംകോടതി

ഒരു വിഭാഗത്തിലുള്ളവര്ക്ക് ഹൈക്കോടതിയില് ഹാജരാകാന് കഴിയുന്നില്ലെന്ന ആക്ഷേപം പരിഗണിച്ചാണ് ഉത്തരവ്

dot image

ഇംഫാല്: മണിപ്പൂരില് ആധാര് നഷ്ടമായവര്ക്ക് പുതിയ തിരിച്ചറിയല് രേഖ ലഭ്യമാക്കണമെന്ന് സുപ്രീംകോടതി. ആധാറിന്റെ വിവരം കൃത്യമായി പരിശോധിച്ച് പുതിയത് നല്കാനാണ് ഉത്തരവ്. കലാപകേസുകളുടെ നടപടിക്രമങ്ങള്ക്കും വിചാരണയ്ക്കും കോടതികളില് വീഡിയോ കോണ്ഫറന്സ് സൗകര്യം ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിര്ദേശിച്ചു.

ഒരു വിഭാഗത്തിലുള്ളവര്ക്ക് ഹൈക്കോടതിയില് ഹാജരാകാന് കഴിയുന്നില്ലെന്ന ആക്ഷേപം പരിഗണിച്ചാണ് ഉത്തരവ്. പ്രത്യേക വിഭാഗത്തിലുള്ള അഭിഭാഷകരെ തടയരുതെന്ന് മണിപ്പൂര് ഹൈക്കോടതി ബാര് അസോസിയേഷനോട് സുപ്രിംകോടതി നിര്ദേശം നല്കി. അഭിഭാഷകരെ തടഞ്ഞാല് കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ മുന്നറിയിപ്പ്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us