കൊൽക്കത്ത: ഗോശാലകളില്നിന്ന് പശുക്കളെ കശാപ്പുകാര്ക്ക് വില്ക്കുകയാണെന്ന ആരോപണത്തിൽ ബിജെപി എംപി മനേക ഗാന്ധിക്കെതിരെ നിയമനടപടിയുമായി ഇസ്കോണ്(ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്). അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് മനേക ഗാന്ധിക്ക് 100 കോടി രൂപയുടെ മാനനഷ്ടം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായി വൈസ് പ്രസിഡന്റ് രാധാരാമൻ ദാസ് പ്രസ്താവനയിൽ പറഞ്ഞു.
'മനേക ഗാന്ധിയുടെ പരാമര്ശം വളരെ നിരാശാജനകമാണ്. ലോകത്താകമാനമുള്ള ഞങ്ങളുടെ പ്രവര്ത്തകരെ പരാമര്ശം വല്ലാതെ വേദനിപ്പിച്ചു. 100 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് നിയമനടപടികളിലേക്ക് കടക്കുകയാണ്. ഇന്ന് അവര്ക്ക് നോട്ടീസ് അയച്ചു. എംപിയും മുന് കേന്ദ്രമന്ത്രിയുമായ ഒരാള്ക്ക് ഒരു തെളിവും ഇല്ലാതെ ഇത്ര വലിയ കള്ളം പറയാന് എങ്ങനെയാണ് സാധിക്കുന്നത്', രാധാരാമന് ദാസ് ചോദിച്ചു.
ആന്ധ്രാപ്രദേശിലെ ഇസ്കോണിന്റെ അനന്ത്പൂർ ഗോശാല സന്ദർശിച്ചപ്പോള് അവിടെ കറവ വറ്റിയ ഒറ്റ പശുപോലും ഇല്ലായിരുന്നുവെന്നും ഇസ്കോണിന്റെ ഗോശാലകളിൽ നിന്ന് പശുക്കളെ കശാപ്പുകാർക്ക് വിൽക്കുകയാണെന്നുമായിരുന്നു മനേക ഗാന്ധിയുടെ ആരോപണം. എന്നാൽ അനന്ത്പൂർ ഗോശാല സന്ദര്ശിച്ചെന്ന മനേക ഗാന്ധിയുടെ വാദവും ഇസ്കോണ് തള്ളി.
ഇസ്കോൺ രാജ്യത്തോട് ചെയ്യുന്നത് വലിയ ചതിയാണെന്നും മനേക ഗാന്ധി ആരോപിച്ചിരുന്നു. മനേക ഗാന്ധി ഇസ്കോണിനെതിരെ ആരോപണമുന്നയിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക