ബീരേന്സിംഗില് അതൃപ്തി പരസ്യമാക്കി ബിജെപി നേതൃത്വം; കാര്യങ്ങള് വഷളാവുന്നു; നദ്ദയ്ക്ക് കത്ത്

സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച്ച പറ്റിയെന്നാണ് വിമർശനം

dot image

ഇംഫാല്: സംഘർഷങ്ങള്ക്ക് അറുതിയില്ലാത്ത മണിപ്പൂരില് എന് ബീരേന് സിംഗ് സർക്കാരിനെതിരെ തിരിഞ്ഞ് സംസ്ഥാന ബിജെപി നേതൃത്വം. സർക്കാരില് അതൃപ്തി വ്യക്തമാക്കി സംസ്ഥാന അധ്യക്ഷ അടക്കം എട്ട് നേതാക്കൾ ബിജെപി ദേശീയ അധ്യക്ഷന് ജെ പി നദ്ദയ്ക്ക് കത്തയച്ചു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച്ച പറ്റിയെന്നാണ് വിമർശനം.

ബീരേന് സിംഗ് സർക്കാരിനെതിരെ ജനരോഷവും പ്രതിഷേധവും ശക്തമാണ്. അഭയാർഥികൾക്ക് പുനരധിവാസം ഉടൻ ഉറപ്പാക്കണം. ദേശീയപാതയിലെ ഉപരോധങ്ങൾ അവസാനിപ്പിക്കണം ഉള്പ്പെടെയുള്ള ആവശ്യങ്ങളാണ് നേതാക്കള് മുന്നോട്ട് വെക്കുന്നത്. തങ്ങള്ക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന അഭ്യർഥനയും നേതാക്കള് കത്തിലൂടെ നദ്ദയെ അറിയിച്ചു.

ജനങ്ങളുടെ ദൈന്യംദിന ജീവിതത്തിലെ പ്രതിസന്ധികൾ കാര്യങ്ങൾ വഷളാക്കുന്ന സാഹചര്യമാണ് മണിപ്പൂരിലേത്. ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

സംഘർഷങ്ങള് തുടരുന്ന പശ്ചാത്തലത്തില് മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെയും ഗവർണർ അനുസുയ യുക്കിയുടെയും വസതിക്ക് മുന്നിൽ പ്രതിഷേധം തുടരാനാണ് മെയ്തെയ് വിഭാഗത്തിന്റെ തീരുമാനം. മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണം, വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

വിദ്യാർത്ഥികളുടെ കൊലപാതകം അന്വേഷിക്കുന്ന സിബിഐ സംഘം മണിപ്പൂരിൽ തുടരുകയാണ്. കൊലപാതകം സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചു എന്ന സൂചനകൾ പുറത്ത് വരുന്നുണ്ടെങ്കിലും ആരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us