ജാതി സെൻസസ് റിപ്പോർട്ട്; നാളെ സർവകക്ഷിയോഗം വിളിച്ച് നിതീഷ് കുമാർ

'യോഗത്തിൽ എല്ലാവരുടെയും നിർദ്ദേശങ്ങൾ സ്വീകരിച്ച് ആവശ്യമായ നടപടികളെല്ലാം സർക്കാർ സ്വീകരിക്കും'

dot image

പാട്ന: ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ നാളെ സർവകക്ഷിയോഗം വിളിച്ചുചേർത്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാർ ജാതി സെൻസസ് റിപ്പോർട്ടിന്റെ കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്.

'എല്ലാം പൂർത്തിയാക്കിയതിന് ശേഷമാണ് ഫലം പുറത്തുവന്നത്. ഓരോ കുടുംബത്തിന്റേയും സാമ്പത്തിക സ്ഥിതി തങ്ങൾ എടുത്തിട്ടുണ്ട്. നാളെ സർവകക്ഷി യോഗത്തിൽ എല്ലാം എല്ലാവരുടെയും മുന്നിൽ ഈ രേഖകൾ വെക്കും. യോഗത്തിൽ എല്ലാവരുടെയും നിർദ്ദേശങ്ങൾ സ്വീകരിച്ച് ആവശ്യമായ നടപടികളെല്ലാം സർക്കാർ സ്വീകരിക്കും,' നിതീഷ് കുമാർ എഎൻഐയോട് പറഞ്ഞു.

ജാതി അടിസ്ഥാനത്തിൽ സർവേ നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ബിഹാർ. സംസ്ഥാനത്തെ ജനസംഖ്യയിൽ 36 ശതമാനം പേർ അതിപിന്നാക്ക വിഭാഗങ്ങളിൽ നിന്നുളളവരാണ്. 27 ശതമാനം പിന്നാക്ക വിഭാഗക്കാർ, 19.7 ശതമാനം പേർ പട്ടികജാതി, 1.7 ശതമാനം പേർ പട്ടികവർഗക്കാരുമാണെന്ന് സർവേയിൽ പറയുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യ 13.1 കോടിയാണ്.

ഒബിസി വിഭാഗത്തിൽ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സമുദായമായ യാദവ് സമുദായമാണ് ഏറ്റവും വലിയ ഉപസമുദായം. 14.27 ശതമാനമാണ് യാദവ് സമുദായം. കുർമി സമുദായം 2.87 ശതമാനം, മുസാഹർ സമുദായം മൂന്ന് ശതമാനം, ഭൂമിഹാർ 2.86 ശതമാനം, ബ്രാഹ്മണർ 3.66 ശതമാനം എന്നിങ്ങനെയാണ് കണക്ക്.

പിന്നാക്ക സമുദായങ്ങളുടെ ഉന്നമനം, ക്ഷേമപദ്ധതികൾ മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കൽ എന്നിവ ലക്ഷ്യമിട്ടാണ് ജാതി അടിസ്ഥാനമാക്കിയുള്ള സർവേ ആരംഭിച്ചത്. സാമൂഹ്യനീതിക്ക് സർവേ നിർണായകമാണെന്നായിരുന്നു നിതീഷ് കുമാർ സർക്കാരിന്റെ നിലപാട്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ജാതി സെൻസസെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. സാധാരണക്കാരെയും പാവങ്ങളെയും ഭ്രമിപ്പിക്കാൻ മാത്രമാണ് ജാതി സെൻസസ്. 18 വർഷം നിതീഷ് കുമാർ ഭരിച്ചിട്ടും 15 വർഷം ലാലുപ്രസാദ് യാദവ് ഭരിച്ചിട്ടും സംസ്ഥാനം വികസിപ്പിച്ചില്ലെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us