കോണ്ഗ്രസ് പ്രവര്ത്തക സമിതി ഇന്ന്; ജാതി സെന്സസും തിരഞ്ഞെടുപ്പും മുഖ്യ അജണ്ട

ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിന്റെ അജണ്ടയില് വരും

dot image

ന്യൂഡല്ഹി: കോണ്ഗ്രസ് പ്രവര്ത്തക സമിതി യോഗം ഇന്ന് ഡല്ഹിയില് ചേരും. ജാതി സെന്സസും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുമായിരിക്കും യോഗത്തിലെ പ്രധാന അജണ്ട. തിരഞ്ഞെടുപ്പില് ഉയര്ത്തിക്കാട്ടേണ്ട വിഷയങ്ങള്, സ്വീകരിക്കേണ്ട നിലപാടുകള് എന്നിവയ്ക്ക് അന്തിമ രൂപം നല്കും. ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചര്ച്ചയാകും. രാവിലെ 10.30 ന് എഐസിസി ആസ്ഥാനത്ത് ആരംഭിക്കുന്ന യോഗത്തില് പ്രവര്ത്തക സമിതി അംഗങ്ങളും സ്ഥിരം ക്ഷണിതാക്കളും കോണ്ഗ്രസ് മുഖ്യമന്ത്രിമാരും പങ്കെടുക്കും.

ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിന്റെ അജണ്ടയില് വരും. സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനത്തില് നടപടികള് വേഗത്തിലാക്കാന് പ്രവര്ത്തക സമിതി നിര്ദ്ദേശം നല്കും. പുതിയ പ്രവര്ത്തക സമിതിയുടെ ആദ്യ യോഗം കഴിഞ്ഞ മാസം ഹൈദരാബാദില് ചേര്ന്നിരുന്നു.

രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. തിരഞ്ഞെടുപ്പിന്റ പ്രാഥമിക നീക്കങ്ങള് ആരംഭിച്ചെങ്കിലും ഇതുവരേയും സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യങ്ങള് അടക്കം സംസ്ഥാനങ്ങളെ തിരഞ്ഞെടുപ്പിന് സജ്ജമാക്കുന്നതിന് മുന്നോടിയായുള്ള കാര്യങ്ങളും വര്ക്കിംഗ് കമ്മിറ്റി ചര്ച്ച ചെയ്യും.

ഒബിസി വിഷയം ഉന്നയിച്ച് ബിജെപിയെ പ്രതിരോധിക്കാനാണ് കോണ്ഗ്രസ് നീക്കം. ചില പ്രവര്ത്തക സമിതി അംഗങ്ങള്ക്ക് ഒബിസി വിഷയത്തില് വിയോജിപ്പുള്ള സാഹചര്യത്തില് അവരെക്കൂടി ബോധ്യപ്പെടുത്തി തന്ത്രങ്ങള്ക്ക് ഐക്യരൂപമുണ്ടാക്കാനാവും പാര്ട്ടി ശ്രമിക്കുക.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us