സ്വവര്ഗ വിവാഹം; പങ്കാളികളെ കണ്ടെത്തുന്നത് വ്യക്തി സ്വാതന്ത്ര്യമെന്ന് ചീഫ് ജസ്റ്റിസ്

ക്വീര് സമൂഹം വിവേചനം നേരിടുന്നുണ്ടോ എന്ന് ഭരണകൂടം പരിശോധിക്കണമെന്നും ഹോര്മോണ് ചികിത്സയ്ക്ക് നിര്ബന്ധിക്കരുത് എന്നും കോടതി മാർഗ നിർദേശം നൽകി.

dot image

ന്യൂഡല്ഹി: സ്വവർഗ വിവാഹത്തിന്റെ നിയമ സാധുത സംബന്ധിച്ച് നാല് വിധികൾ എന്ന് ചീഫ് ജസ്റ്റിസ്. സ്വവർഗ ലൈംഗികത നഗരസങ്കൽപമല്ലെന്നും പാര്ശ്വവത്കരിക്കപ്പെട്ടവരെയും പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. എല്ലാ വിഭാഗങ്ങളേയും ബാധിക്കുന്ന വിഷയമാണിതെന്നും സ്വവർഗബന്ധം വിഡ്ഢിത്തമല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സ്പെഷ്യല് മാരേജ് നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്. സ്പെഷല് മാരേജ് നിയമം എല്ലാവരെയും ഉള്ക്കൊള്ളുന്നതല്ല. തുല്യതയില്ലാത്ത കാലത്തേക്ക് കൊണ്ടുപോകാനാവില്ല. വിവാഹം സ്ഥിരവും മാറ്റമില്ലാത്തതും ആണെന്ന് പറയാനാകില്ല. മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം. സ്വകാര്യത ഉറപ്പുവരുത്തുക അനിവാര്യമാണ്. സ്പെഷ്യൽ മാരേജ് ആക്ടിൽ മാറ്റം വരുത്തണോ എന്നത് പാർലമെന്റാണ് തീരുമാനിക്കേണ്ടത്. നിയമം വ്യാഖ്യാനിക്കാനേ കോടതിക്ക് കഴിയൂ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

നിയമ നിർമാണത്തിൽ ഇടപെടാതിരിക്കാൻ കോടതി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ക്വീര് വ്യക്തിത്വങ്ങളോട് വിവേചനം പാടില്ല. വ്യക്തികളുടെ ലിംഗസ്വത്വം വ്യത്യസ്തമാണ്. പങ്കാളികളെ കണ്ടെത്തുക എന്നത് വ്യക്തി സ്വാതന്ത്ര്യമാണ്. ഭിന്ന ലിംഗത്തിലുള്ളവര്ക്കും വിവാഹത്തിന് അവകാശം ഉണ്ട്. ഒരു വ്യക്തിയുടെ ലിംഗഭേദം അവരുടെ ലൈംഗികതയ്ക്ക് തുല്യമല്ല.

ദത്തെടുക്കല് വ്യക്തിപരമായ കാര്യമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപെട്ടു. ദത്തെടുക്കൽ ദമ്പതികളില് മാത്രം പരിമിതമല്ല. ദത്തെടുക്കപ്പെട്ട കുട്ടിയുടെ ജീവിതത്തിനാണ് മുന്ഗണന. സ്വവര്ഗ്ഗ പങ്കാളികള്ക്കും ദത്തെടുക്കാന് അവകാശം ഉണ്ട്. സ്ത്രീ - പുരുഷ ദമ്പതികള് മാത്രമാണ് മികച്ച രക്ഷകര്ത്താക്കള് എന്ന വാദം ശരിയല്ല. സ്വവർഗ രക്ഷിതാക്കൾക്കും മികച്ച രക്ഷിതാക്കളായി മാറാം. വിവാഹിതരല്ലാത്ത പങ്കാളികള്ക്കും ദത്തെടുക്കാം എന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

ക്വീര് സമൂഹം വിവേചനം നേരിടുന്നുണ്ടോ എന്ന് ഭരണകൂടം പരിശോധിക്കണമെന്നും ഹോര്മോണ് ചികിത്സയ്ക്ക് നിര്ബന്ധിക്കരുത് എന്നും കോടതി മാർഗ നിർദേശം നൽകി. ക്വീര് വ്യക്തികളുടെ ആത്മഹത്യ തടയാന് നടപടി വേണം. ക്വീര് വ്യക്തികളുടെ പരാതിയില് പ്രാഥമിക പരിശോധന നടത്തണം. ഉത്തരവ് പുറപ്പെടുവിക്കാന് സുപ്രിംകോടതിക്ക് അധികാരമുണ്ട്. നിയമം നിര്മ്മിക്കേണ്ടത് നിയമ നിര്മ്മാണ സഭയാണ്. വ്യക്തിബന്ധങ്ങളെ ജനാധിപത്യവത്കരിക്കണം.

ക്വീര് സമൂഹം സംരക്ഷിക്കപ്പെടേണ്ടത് മൗലികാവകാശത്തിന്റെ ഭാഗമാണ്. വ്യക്തികളുടെ പങ്കാളിത്തത്തെ ലിംഗസ്വത്വം വച്ച് തടയാനാവില്ല. ക്വീര് സമൂഹത്തിന്റെ അവകാശങ്ങള് സംരക്ഷിക്കാന് ഭരണകൂടത്തിന് ബാധ്യതയുണ്ട്. സംയുക്ത റേഷന് കാര്ഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയ്ക്ക് അനുമതി വേണം. സാമൂഹിക സുരക്ഷാ പദ്ധതികള് കേന്ദ്രം നടപ്പാക്കണം എന്നും കോടതി മാർഗനിർദേശം നൽകി.

സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല; 3-2ന് ഹർജികൾ തള്ളി സ്വവർഗ വിവാഹ നിയമസാധുത; നാല് വിധികൾ, സ്വവർഗ ലൈംഗികത ഒരു നഗര സങ്കല്പമല്ലെന്ന് ചീഫ് ജസ്റ്റിസ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us