വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ഗഹ്ലോട്ട്; നിലപാട് സച്ചിന് പൈലറ്റിനുള്ള സന്ദേശമെന്ന് വ്യാഖ്യാനം

രാജസ്ഥാന് കോണ്ഗ്രസില് അശോക് ഗഹ്ലോട്ടും സച്ചിന് പൈലറ്റും തമ്മിലുള്ള അധികാരത്തര്ക്കത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും അധികാരം കിട്ടിയാല് മുഖ്യമന്ത്രിയാകുമെന്ന് അശോക് ഗഹ്ലോട്ട് സൂചിപ്പിച്ചിരിക്കുന്നത്

dot image

ഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രിപദത്തില് തുടരുമെന്ന സൂചന നല്കി അശോക് ഗഹ്ലോട്ട്. പദവി ഒഴിയാന് ആഗ്രഹിക്കുന്നു, പക്ഷെ ഈ പോസ്റ്റ് എന്നെ വിട്ടുപോകുന്നില്ല, അതൊരിക്കലും എന്നെ കൈവിടില്ലെന്ന് കരുതുന്നുവെന്നായിരുന്നു അശോക് ഗെഹ്ലോട്ടിന്റെ പ്രതികരണം. രാജസ്ഥാന് കോണ്ഗ്രസില് അശോക് ഗഹ്ലോട്ടും സച്ചിന് പൈലറ്റും തമ്മിലുള്ള അധികാരത്തര്ക്കത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും അധികാരം കിട്ടിയാല് മുഖ്യമന്ത്രിയാകുമെന്ന് അശോക് ഗഹ്ലോട്ട് സൂചിപ്പിച്ചിരിക്കുന്നത്.

താന് നാലാം തവണയും മുഖ്യമന്ത്രിയാകണമെന്ന് ഒരു വനിതാ അനുഭാവി തന്നോട് പറഞ്ഞതായി സൂചിപ്പിച്ചാണ് ഡല്ഹിയില് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഭരണം കിട്ടിയാൽ മുഖ്യമന്ത്രിയായി തുടരുമെന്ന് ഗഹ്ലോട്ട് സൂചിപ്പിച്ചത്. 'മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്നുണ്ടെന്ന്, എന്നാല് ഈ സ്ഥാനം വിട്ടുപോകാന് എന്നെ അനുവദിക്കുന്നില്ലെന്ന് ഞാന് അവരോട് പറഞ്ഞു' എന്നായിരുന്നു ഗെഹ്ലോട്ടിന്റെ പ്രതികരണം.

അന്വേഷണ ഏജന്സികളെ കേന്ദ്ര സര്ക്കാര് ദുരുപയോഗം ചെയ്യുന്നുവെന്നും ഗെഹ്ലോട്ട് ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല് സംസ്ഥാനങ്ങളില് ആദ്യം എത്തുന്നത് ഇഡിയാണ്. അന്വേഷണ ഏജന്സികളെ വച്ചുള്ള രാഷ്ട്രീയ വേട്ടയാടല് ഒരു സര്ക്കാരുകള്ക്കും ചേര്ന്നതല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്ക്കുന്ന പശ്ചാത്തലത്തില് പരിശോധനകള് ഒഴിവാക്കാന് കേന്ദ്ര ഏജന്സികള്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്ദേശം നല്കണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. വസുന്ധര രാജെ സിന്ധ്യയോട് ബിജെപി ചെയ്യുന്നത് അനീതിയാണെന്നും ഗെഹ്ലോട്ട് ചുണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പില് കോണ്ഗ്രസ് ഒറ്റക്കെട്ടാണെന്നും ഒരാളുടെയും സ്ഥാനാര്ത്ഥിത്വത്തെ എതിര്ട്ടില്ലെന്നും അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.

ഇതിനിടെ അശോക് ഗെഹ്ലോട്ടിന് മറുപടിയുമായി കേന്ദ്രമന്ത്രി രാജ്യവര്ദ്ധന് സിങ് റാത്തോഡ് രംഗത്ത് വന്നു. രാജസ്ഥാനില് നടക്കുന്ന അഴിമതികളെക്കുറിച്ച് അന്വേഷിക്കാന് കേന്ദ്ര ഏജന്സികള്ക്ക് അവകാശമുണ്ടെന്നായിരുന്നു രാജ്യവര്ദ്ധന് സിങ് റാത്തോഡിന്റെ പ്രതികരണം. രാജസ്ഥാന് സര്ക്കാര് എന്താണ് മറയ്ക്കാന് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കടലാസ് മാഫിയ മുതല് ഖനന മാഫിയ വരെ നിരവധി അഴിമതികള് രാജസ്ഥാനില് നടക്കുന്നു. സെക്രട്ടേറിയറ്റില് നിന്ന് കോടിക്കണക്കിന് പണവും സ്വര്ണവും കണ്ടെടുത്തു. ഇത് ആരുടെ പണമാണെന്ന് അന്വേഷിക്കണം എന്നും രാജ്യവര്ദ്ധന് സിംഗ് റാത്തോഡ് ആവശ്യപ്പെട്ടു.

dot image
To advertise here,contact us
dot image