അയോധ്യ രാമക്ഷേത്രം ജനുവരിയില് തുറക്കും,ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു: മോഹൻ ഭഗവത്

'മണിപ്പൂരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്'

dot image

നാഗ്പൂർ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22-ന് വിഗ്രഹപ്രതിഷ്ഠ നടത്തുമെന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്. അന്ന് രാജ്യത്തെ മുഴുവൻ ക്ഷേത്രങ്ങളിലും പരിപാടികൾ സംഘടിപ്പിക്കണമെന്നും മോഹൻ ഭഗവത് പറഞ്ഞു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂരിലെ സ്ഥിതിഗതികൾ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു. വർഷങ്ങളായി കുക്കി, മെയ്തി സമുദായങ്ങൾ താമസിക്കുന്ന അവിടെ എങ്ങനെയാണ് കലഹങ്ങൾ തുടങ്ങിയതെന്നും, ബാഹ്യശക്തികൾ ആസൂത്രണം ചെയ്തതാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. സമാധാനത്തിനും സമൃദ്ധിക്കും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്.

ജി-20 ഇന്ത്യയിൽ നടത്താൻ കഴിഞ്ഞത് നേട്ടമാണ്. ഇന്ത്യയുടെ നയതന്ത്ര മികവ് ലോകം കണ്ടതാണ്. ഇന്ത്യ എല്ലാ മേഖലകളിലും മുന്നേറുകയാണ്. ക്ഷേത്രങ്ങളിൽ അടക്കം ഏതെങ്കിലും തരത്തിലുള്ള വിവേചനം ബാക്കിയുണ്ടെങ്കിൽ അത് അവസാനിപ്പിക്കണം. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ എല്ലാവരും വളരെ ചിന്തിച്ച്, ആരു നല്ലത് ചെയ്തുവെന്ന് ആലോചിച്ച് വേണം വോട്ട് ചെയ്യാൻ. ദീർഘനാളത്തെ അനുഭവം ജനങ്ങളുടെ മുന്നിലുണ്ട്', മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us