വിരമിച്ച പ്രൈവറ്റ് സെക്രട്ടറിക്ക് കാബിനറ്റ് പദവി; പാണ്ഡ്യന് മുഖ്യ റോളിലേക്ക്?, വിമര്ശനം

2007 ല് ഖഞ്ചമില് കളക്ടറായി സേവനം അനുഷ്ഠിക്കവേയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായി മാറുന്നത്

dot image

ഭുവനേശ്വര്: സര്വ്വീസില് നിന്നും സ്വയം വിരമിക്കല് പ്രഖ്യാപിച്ചതിന് പിന്നാലെ മുന് പ്രൈവറ്റ് സെക്രട്ടറി വി കെ പാണ്ഡ്യന് കാബിനറ്റ് റാങ്കോടെ നിയമനം നല്കി ഒഡിഷ മുഖ്യമന്ത്രി നവീന് പട്നായിക്. ട്രാന്സ്ഫമേഷനല് ഇനീഷേറ്റീവിസ് (5 T), നബീന് ഒഡിഷ എന്നിവയുടെ ചെയര്മാനായാണ് നിയമനം.

ഒഡിഷ സര്ക്കാരിന്റെ പുതിയ പദ്ധതിയായ 'നമ്മുടെ ഒഡിഷ, പുതിയ ഒഡിഷ' പദ്ധതിയുടെ ചുമതലയും പാണ്ഡ്യനാണ്. അദ്ദേഹം ഉടന് ബിജെഡിയില് ചേരുമെന്നും സൂചനയുണ്ട്. മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ പാണ്ഡ്യനെ തന്റെ പിന്ഗാമിയായി നവിന് പട്നായിക് പരിഗണിച്ചേക്കുമെന്നാണ് സൂചന.

ഒഡിഷ കാഡറിലെ 2000 ബാച്ച് ഐഎഎസ് ഓഫീസറാണ് പാണ്ഡ്യന്. 2007 ല് ഖഞ്ചമില് കളക്ടറായി സേവനം അനുഷ്ഠിക്കവേയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായി മാറുന്നത്. 2011 ല് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായി മാറി. തുടര്ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മാറി. പട്നായികിന്റെ അടുത്ത ആളായതോടെ പാണ്ഡ്യന് നിരവധി വിവാദങ്ങളില്പെട്ടു. രാഷ്ട്രീയനേട്ടങ്ങള്ക്ക് വേണ്ടി പാണ്ഡ്യന് തന്റെ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ പാര്ട്ടികള് ആരോപിച്ചു. പാണ്ഡ്യന് ചുമതലയില് നിന്നും രാജിവെക്കണമെന്നും ഔദ്യോഗികമായി ബിജെഡിയില് ചേരണമെന്നും നേതാക്കള് പരിഹസിച്ചു.

പാണ്ഡ്യന് സ്വയം വിരമിക്കല് പ്രഖ്യാപിച്ചതിന് ശേഷവും ഇയാള്ക്കെതിരെ കോണ്ഗ്രസ് രംഗത്തെത്തി. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് പാണ്ഡ്യനെ കോണ്ഗ്രസ് മുഖ്യമന്ത്രിയാക്കിയാലും അത്ഭുതപ്പെടാനില്ലെന്ന് കോണ്ഗ്രസ് എംപി സപ്തഗിരി ഉലക ആരോപിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us