'ഇടപെടൽ ഏറ്റവും ആവശ്യമായ സമയത്ത് പ്രധാനമന്ത്രി മണിപ്പൂരിനെ ഉപേക്ഷിച്ചു'; വിമർശിച്ച് കോൺഗ്രസ്

എന്തുകൊണ്ടാണ് ലോക്സഭയിൽ മണിപ്പൂരിനെ പ്രതിനിധീകരിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്ക് പ്രധാനമന്ത്രിയെ കാണാൻ കഴിയാത്തതെന്നും ജയറാം രമേശ് ചോദിച്ചു

dot image

ന്യൂഡൽഹി: സംഘർഷം അവസാനിക്കാത്ത മണിപ്പൂർ സന്ദർശിക്കാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമർശിച്ച് കോൺഗ്രസ്. അദ്ദേഹത്തിന്റെ ഇടപെടൽ ഏറ്റവും കൂടുതൽ ആവശ്യമായ സമയത്ത് പ്രധാനമന്ത്രി സംസ്ഥാനത്തെ ഉപേക്ഷിച്ചുവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

'മണിപ്പൂരിലെ സമാധാനവും സാഹോദര്യവും അവതാളത്തിലായിട്ട് ഇത് 175-ാം ദിവസമാണ്. എന്നാൽ അനുരഞ്ജനത്തിനും വിശ്വാസ നിർമ്മാണത്തിനും ആഗ്രഹിക്കുന്നവരും മണിപ്പൂരിലെ ജനങ്ങളും അഞ്ച് ചോദ്യങ്ങൾ ചോദിക്കുന്നു. പ്രധാനമന്ത്രിയുടെ ഇടപെടൽ ഏറ്റവും ആവശ്യമായ സമയത്ത് അദ്ദേഹം എങ്ങനെയാണ് തങ്ങളുടെ സംസ്ഥാനത്ത് ഒഴിവാക്കിയതെന്ന് മണിപ്പൂരിലെ ജനങ്ങളും വടക്ക്-കിഴക്കൻ മേഖലയിലെ ജനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്,' കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

ഈ പ്രതിസന്ധിയെ പൂർണമായും അവഗണിച്ചുകൊണ്ട് സംഘർഷത്തിന്റെ മുഴുവൻ ഉത്തരവാദിത്തത്തിൽ നിന്ന് അദ്ദേഹത്തിന് ഒരിക്കലും രക്ഷപ്പെടാൻ പറ്റില്ലെന്നും ജയറാം രമേശ് പറഞ്ഞു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂരിലെ മുഖ്യമന്ത്രിയെയും സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെയും കാണാത്തത്. അവരിൽ ഭൂരിഭാഗവും അദ്ദേഹത്തിന്റെ പാർട്ടിക്കാരോ സഖ്യകക്ഷികളോ ആണെന്നും ജയറാം രമേശ് ചൂണ്ടിക്കാണിച്ചു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനേയും ജയറാം രമേശ് വിമർശിച്ചു. എന്തുകൊണ്ടാണ് ലോക്സഭയിൽ മണിപ്പൂരിനെ പ്രതിനിധീകരിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്ക് പ്രധാനമന്ത്രിയെ കാണാൻ കഴിയാത്തതെന്നും ജയറാം രമേശ് ചോദിച്ചു.

എല്ലാ വിഷയങ്ങളിലും സംസാരിക്കുന്ന പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് പരമാവധി 4-5 മിനിറ്റിൽ കൂടുതൽ പരസ്യമായി സംസാരിക്കുന്നത് ഉചിതമായി കാണാത്തത് എന്തുകൊണ്ട്?, എന്തുകൊണ്ട് യാത്രകൾ ചെയ്യുന്ന പ്രധാനമന്ത്രി മണിപ്പൂരിൽ തന്റെ ആശങ്ക പ്രകടിപ്പിക്കാൻ ഏതാനും മണിക്കൂറുകൾ പോലും ചെലവഴിച്ചില്ല?, മണിപ്പൂരിലെ എല്ലാ വിഭാഗങ്ങളേയും അപകീർത്തിപ്പെടുത്തുന്ന മുഖ്യമന്ത്രിയെ എന്തുകൊണ്ടാണ് ഇപ്പോഴും തുടരാൻ അനുവദിക്കുന്നതെന്നും ജയറാം രമേശ് ചോദിച്ചു.

dot image
To advertise here,contact us
dot image