
ശ്രീനഗർ: അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ചു. ജമ്മുകശ്മീരിലെ കുപ്വാരയിലെ കേരൻ സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. സുരക്ഷാ സേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരനെ വധിച്ചത്. ഭീകരവാദികളിൽ നിന്ന് പ്രത്യാക്രമണം ഉണ്ടായതായും വിവരമുണ്ട്. മേഖലയിൽ പരിശോധന തുടരുകയാണ്.
കഴിഞ്ഞയാഴ്ച മച്ചിലിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇവർ ലഷ്കർ ഇ തൊയ്ബ ഭീകരരാണെന്ന് ജമ്മു കശ്മീർ പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് കുമാർ വ്യക്തമാക്കിയിരുന്നു.
നുഴഞ്ഞുകയറാൻ ശ്രമം; ജമ്മുകശ്മീരിൽ അഞ്ച് ഭീകരരെ വധിച്ച് സുരക്ഷാസേന