ശ്വാസം മുട്ടി ഡൽഹി; വായു മലിനീകരണം അതിരൂക്ഷം

വായു ഗുണനിലവാര സൂചിക പലയിടത്തും 320-ന് മുകളിലാണ്

dot image

നോയിഡ: ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. 320-ന് മുകളിലാണ് പലയിടത്തും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക. ഡൽഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്.

ഹരിയാനയിലും പഞ്ചാബിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുകയാണ്. നാളെ മുതൽ സിഎൻജി-ഇലക്ട്രിക് ബസുകൾ മാത്രമേ ഡൽഹിയിൽ അനുവദിക്കുകയുള്ളൂ. ഒറ്റ-ഇരട്ട അക്ക നമ്പറുകളും വരും ദിവസങ്ങളിൽ പ്രാവർത്തികമാക്കാനാണ് നീക്കം.

നഗരത്തിലെ മലിനീകരണം തടയാൻ 15 ഇന ശീതകാല പ്രവർത്തന പദ്ധതികൾ ഓരോന്നായി നടപ്പാക്കി വരികയാണെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് നേരത്തെ പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us