ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലണ്ടറുകളുടെ വിലയിൽ വീണ്ടും വർധന. 19 കിലോഗ്രാം എൽപിജി ഗ്യാസ് സിലിണ്ടറിന് 120 രൂപയാണ് കൂടിയത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഇന്ന് മുതൽ വാണിജ്യ സിലിണ്ടറിന് 1842 രൂപ നൽകണം. സംസ്ഥാനത്ത് വില വർധനവ് പ്രാബല്യത്തിൽ വന്നു.
കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന്റെ വില 209 രൂപ വർധിച്ചിരുന്നു. സെപ്റ്റംബറിൽ 1537 രൂപയായിരുന്നത് കഴിഞ്ഞ മാസം1740 രൂപയായി ഉയർന്നു. അതിനു പുറമെയാണ് ഈ മാസത്തെ വർധന. എന്നാൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക വിലയിൽ വ്യത്യാസമില്ല. 14.2 കിലോ ഗാർഹിക സിലിണ്ടർ വില രണ്ടു മാസമായി ഒരേ നിരക്കിൽ തുടരുകയാണ്. ഗാർഹികാവശ്യത്തിനുള്ള പാചക വാതക വില സംസ്ഥാനത്ത് 910 ആണ്.