മുഹമ്മദ് ഫൈസലിന് ലക്ഷദ്വീപ് എംപി സ്ഥാനം തിരികെ ലഭിച്ചു; അയോഗ്യതാ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തില് ലോക്സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം ഇറക്കിയത്.

dot image

ന്യൂഡല്ഹി: ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിന് എംപി സ്ഥാനം തിരികെ ലഭിച്ചു. വധശ്രമക്കേസില് കുറ്റക്കാരനെന്നുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തില് ലോക്സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം ഇറക്കിയത്.

ഒക്ടോബറിലാണ് മുഹമ്മദ് ഫൈസലിനെ പാര്ലമെന്റംഗത്വത്തില് നിന്ന് വീണ്ടും അയോഗ്യനാക്കിയുള്ള ഉത്തരവിറങ്ങിയത്. ലോക്സഭാ സെക്രട്ടേറിയേറ്റാണ് ഉത്തരവിറക്കിയത്. വധശ്രമക്കേസില് കുറ്റക്കാരനെന്നുള്ള വിധി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു അയോഗ്യത.

'വൃത്തികെട്ട ചോദ്യങ്ങൾ ചോദിച്ചു'; മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി

രണ്ട് വട്ടം മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിട്ടുണ്ട്. വധശ്രമക്കേസില് കവരത്തി കോടതി ശിക്ഷിച്ചതോടെയാണ് ആദ്യ തവണ അയോഗ്യനാക്കിയത്. പിന്നീട് എംപി സുപ്രീംകോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടുകയായിരുന്നു.

സിപിഐഎം പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ ലീഗ് പോകുമെന്ന് ഇ ടി മുഹമ്മദ് ബഷീർ

ഇതിനുശേഷം എംപി സ്ഥാനം പുന:സ്ഥാപിച്ചു. കേസ് പിന്നീട് ഹൈക്കോടതിയുടെ പരിഗണനയില് വന്നു. എന്നാല് വിധി സ്റ്റേ ചെയ്യാന് ഹൈക്കോടതി തയ്യാറായില്ല. അതിനാല് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അതാണ് ഇപ്പോള് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

dot image
To advertise here,contact us
dot image