മലിനീകരണം ഉണ്ടാക്കുന്ന പടക്കങ്ങള്ക്കുള്ള നിരോധനം എല്ലാ സംസ്ഥാനങ്ങള്ക്കും ബാധകം: സുപ്രീംകോടതി

ആഘോഷകാലങ്ങളില് മാത്രം ബാധകമായ ഉത്തരവല്ല ഇതെന്നും സുപ്രീംകോടതി വ്യക്തമാക്കി

dot image

ന്യൂഡല്ഹി: മലിനീകരണം ഉണ്ടാക്കുന്ന പടക്കങ്ങള്ക്കുള്ള നിരോധനം എല്ലാ സംസ്ഥാനങ്ങള്ക്കും ബാധകമാണെന്ന് സുപ്രീംകോടതി. ഹരിത പടക്കങ്ങള്ക്ക് മാത്രം അനുമതി നല്കികൊണ്ടുള്ള 2021 ലെ സുപ്രീംകോടതി വിധി ഡല്ഹിയില് മാത്രമല്ല മുഴുവന് സംസ്ഥാനങ്ങള്ക്കും ബാധകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മലിനീകരണം ഉണ്ടാക്കുന്ന പടക്കങ്ങളുടെ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് നടപ്പിലാക്കാന് രാജസ്ഥാന് സര്ക്കാരിനോട് നിര്ദേശിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. എന്നാല് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പടക്കങ്ങള് ഉപയോഗിക്കാന് പാടില്ലായെന്നതിന് പ്രത്യേകം നിര്ദേശം വേണ്ടെന്ന് രാജസ്ഥാന് അറിയിച്ചു.

ആഘോഷകാലങ്ങളില് മാത്രം ബാധകമായ ഉത്തരവല്ല ഇതെന്നും സുപ്രീംകോടതി വ്യക്തമാക്കി. മലിനീകരണം നിയന്ത്രിച്ച് പരിസ്ഥിതി സംരക്ഷിക്കേണ്ടത് കോടതിയുടെ മാത്രം ചുമതലയല്ലെന്നും എല്ലാവരുടേതുമാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, എംഎം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്ജിയില് വാദം കേട്ടത്.

ചെറിയതോതില് മാത്രം പടക്കങ്ങള് ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായ ദീപാവലി ആഘോഷിക്കണമെന്നും കോടതി ഓര്മ്മിപ്പിച്ചു. പടക്കങ്ങള്ക്ക് സമ്പൂര്ണ്ണ നിരോധനമില്ലെന്നും ബേരിയം സോള്ട്ട് പോലുള്ള രാസവസ്തുക്കള് അടങ്ങിയ പടക്കങ്ങള്ക്ക് മാത്രമാണ് നിരോധനമെന്നും 2021 ലാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. 2018 ലെ ദീപാവലി സീസണില് പടക്കം പൊട്ടിക്കുന്നതിന് സമയക്രമം ഏര്പ്പെടുത്തുകയായിരുന്നു. ദീപാവലിക്ക് രാത്രി എട്ട് മണി മുതല് 10 മണി വരേയും ക്രിസ്തുമസ്-പുതുവര്ഷത്തില് 11.55 മുതല് 12.30 വരേയുമാണ് പടക്കം പൊട്ടിക്കാന് അനുമതി നല്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us