ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി ആരാകും എന്നത് തിരഞ്ഞെടുക്കപ്പെടുന്ന എംഎൽഎമാരും കോൺഗ്രസ് ഹൈക്കമാൻഡും ചേർന്ന് തീരുമാനിക്കുമെന്ന് മുതിർന്ന നേതാവ് സച്ചിൻ പൈലറ്റ്. മുഖ്യമന്ത്രി പദത്തിനായി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ വടംവലികൾ ശക്തമാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് പ്രസ്താവന. 2020ൽ കോൺഗ്രസ് സർക്കാരിനെ പതനത്തിന്റെ വക്കിലെത്തിച്ച പൈലറ്റ്- ഗെഹ്ലോട്ട് ക്യാമ്പുകളുടെ പോരിന്റെ പശ്ചാത്തലത്തിലും ഇരുവർക്കുമിടയിലെ ശീതയുദ്ധത്തിന്റെ സാഹചര്യത്തിലും ഏറെ പ്രസക്തമാണ് സച്ചിൻ പൈലറ്റിന്റെ പുതിയ പ്രസ്താവന.
ഇരുകൂട്ടരെയും അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം കാലങ്ങളായി ശ്രമം തുടരുകയാണ്. ഞാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണ്, പക്ഷേ, ഈ സ്ഥാനം എന്നെ വിട്ട് പോകാൻ സമ്മതിക്കുന്നില്ല. സച്ചിൻ പൈലറ്റിനെ പരിഹസിച്ച് നേരത്തെ അശോക് ഗെഹ്ലോട്ട് പറഞ്ഞിരുന്നു. 'പ്രശ്നങ്ങൾ അവസാനിച്ചോ, കോൺഗ്രസ് ഒറ്റക്കെട്ടാണോ' എന്ന ചോദ്യത്തിന് 'കോൺഗ്രസ് പൂർണമായും ഒറ്റക്കെട്ടാണ്. ബിജെപിയിലാണ് ഭിന്നിപ്പും ആശങ്കയും വഴക്കുകളുമുള്ളത്. സീറ്റ് വിഭജനം പോലും തെറ്റായ രീതിയിലാണ്. ഞാൻ വെറുതെ പറയുന്നതല്ല, ലോകം പറയുന്നതാണ്. കോൺഗ്രസിൽ ഞങ്ങൾ ഇരുന്ന് ചർച്ച ചെയ്താണ് സീറ്റ് വിഭജനമൊക്കെ തീരുമാനിക്കാറുള്ളത്' എന്നാണ് സച്ചിൻ പൈലറ്റ് എൻഡിടിവിയോട് പ്രതികരിച്ചത്.
നാഷണല് ഹെറാള്ഡ് കേസ്; സോണിയയെയും രാഹുലിനെയും വീണ്ടും ചോദ്യം ചെയ്യാൻ ഇഡിരാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തന്നോട് പറഞ്ഞത് മറക്കാം, പൊറുക്കാം, മുന്നോട്ട് പോകാം എന്നാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. "അതുകൊണ്ടാണ് ഞാൻ ഭാവിയിലേക്ക് നോക്കുന്നത്. രാജസ്ഥാന് അഞ്ചുവർഷത്തേക്കുള്ള റോഡ് മാപ്പാണ് ഞാൻ കാണുന്നത്. ഞങ്ങളൊന്നിച്ച് രാജസ്ഥാനിൽ കോൺഗ്രസിനെ വിജയത്തിലെത്തിക്കും. അതിനു ശേഷം എംഎൽഎമാരും നേതൃത്വവും ചേർന്ന് തീരുമാനിക്കും ആരാണ് മുഖ്യമന്ത്രിയാകേണ്ടത് എന്നത്"- സച്ചിൻ പൈലറ്റ് പറഞ്ഞു.
മറ്റ് പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്കുള്ള അടുത്ത ഘട്ട 'എന്ട്രി' നവംബർ 15ന്: ഡി കെ ശിവകുമാര്ഈ മാസം 25നാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നാല് പതിറ്റാണ്ടോളം രാജസ്ഥാനിൽ രാഷ്ട്രീയത്തെ നിയന്ത്രിച്ചത് കോൺഗ്രസ് ആയിരുന്നു. 1990ൽ ബിജെപി വിജയത്തിലെത്തിയതിനു ശേഷം കോൺഗ്രസിന് പഴയതുപോലെ ശക്തി നിലനിർത്താൻ സാധിച്ചിട്ടേയില്ല. അതിന് മാറ്റം വരുത്താനാകുമെന്നും തുടർഭരണം നേടാനാവുമെന്നുമാണ് കോൺഗ്രസിന്റെ പ്രതീക്ഷ.