ഛണ്ഡീഗഡ്: വിവാഹ മോചനം നേടാതെ മറ്റൊരു യുവതിക്കൊപ്പം ജീവിക്കുന്നതിനെ ലിവ് ഇന് റിലേഷന്ഷിപ്പ് എന്നോ റിലേഷന്ഷിപ്പ് എന്നോ വിളിക്കാന് കഴിയില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പഞ്ചാബില് നിന്നുള്ള പങ്കാളികള് നല്കിയ ഹര്ജി തള്ളിക്കൊണ്ട് ജസ്റ്റിസ് കുല്ദീപ് തിവാരിയുടേതാണ് നിരീക്ഷണം. തങ്ങള് ലിവ് ഇന് റിലേഷന്ഷിപ്പില് ആണെന്നും പെണ്സുഹൃത്തിന്റെ വീട്ടില് നിന്ന് ഭീഷണിയുള്ളതിനാല് സംരക്ഷണം നല്കണം എന്നുമാണ് ഹര്ജിക്കാരുടെ ആവശ്യം.
പങ്കാളികളില് പുരുഷന് വിവാഹിതനും സ്ത്രീ അവിവാഹിതയുമാണ്. വിവാഹിതനായ പങ്കാളി ഭാര്യയുമായുള്ള ബന്ധം വഷളായതോടെയാണ് പെണ് സുഹൃത്തിനൊപ്പം മാറിത്താമസിക്കാന് തീരുമാനിച്ചത്. ഇയാള്ക്ക് രണ്ട് കുട്ടികളുമുണ്ട്.
മത്സര പരീക്ഷകളിലെ ഹിജാബ് നിരോധനം; മലക്കം മറിഞ്ഞ് കര്ണാടക സര്ക്കാര്ഭാര്യയില് നിന്ന് വിവാഹ മോചനം നേടാതെ മറ്റൊരു പങ്കാളിയുമായി കഴിയുന്നത് ഐപിസിയുടെ 494/495 വകുപ്പുകള് പ്രകാരം ശിക്ഷാര്ഹമായ ഒരു കുറ്റമാണ്. ഇത്തരം ബന്ധങ്ങള് വിവാഹത്തിന്റെ സ്വഭാവത്തിലുള്ള 'ലിവ്-ഇന് റിലേഷന്ഷിപ്പ്' അല്ലെങ്കില് 'റിലേഷന്ഷിപ്പ്' എന്നതായി പരിഗണിക്കാന് കഴിയില്ല എന്നാണ് കോടതി നിരീക്ഷണം.
ജീവന് ഭീഷണിയുണ്ടെന്ന ഹര്ജിക്കാരുടെ ആരോപണത്തില് അവ്യക്തതയുണ്ടെന്നും കോടതി പറഞ്ഞു. ഭീഷണിയുണ്ടെന്നതിന് ഹര്ജിക്കാര് യാതൊരു തെളിവും ഹാജരാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില് കോടതി ഹര്ജി തള്ളി.
അതിനിടെ ബഹുഭാര്യത്വം നിരോധിക്കാനും ലിവ് ഇന് റിലേഷനിലുള്ളവര്ക്ക് അവരുടെ ബന്ധം രജിസ്റ്റര് ചെയ്യാനുമുള്ള നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് ഉത്തരാഖണ്ഡ്. ഏകീകൃത സിവില്കോഡിന്റെ കരടിലാണ് ഈ വ്യവസ്ഥകള് കൂടി ഉള്പ്പെടുത്തിയിരിക്കുന്നത്.