'അതിരുകടന്ന ധാർഷ്ട്യം'; സിന്ധ്യയെക്കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ ബിജെപി

ആ പരാമർശത്തിന് മധ്യപ്രദേശോ രാജ്യമോ പ്രിയങ്കയോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് ചൗഹാൻ എക്സിൽ കുറിച്ചു.

dot image

ഭോപാൽ: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കെതിരായ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിന് രൂക്ഷപ്രതികരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ. ആ പരാമർശത്തിന് മധ്യപ്രദേശോ രാജ്യമോ പ്രിയങ്കയോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് ചൗഹാൻ എക്സിൽ കുറിച്ചു.

'മധ്യപ്രദേശും രാജ്യവും ഒരിക്കലും നിങ്ങളോട് പൊറുക്കില്ല, അന്തസ് കെട്ടതും അസഹനീയവും ധാർഷ്ട്യം നിറഞ്ഞതുമായ ആ വാക്കുകൾക്ക്.' ചൗഹാൻ എക്സിൽ കുറിച്ചു.

ചൗഹാന് പുറത്തേക്ക്? മധ്യപ്രദേശില് ബിജെപി ജയിച്ചാല് പ്രഹ്ളാദ് പട്ടേലിന് മുഖ്യമന്ത്രി സാധ്യത

ഒരു കാലത്ത് അടുത്ത അനുയായി ആയിരുന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ കടുത്ത വിമര്ശനമാണ് കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി നടത്തിയത്. 'ജനവിധിയെ വഞ്ചിച്ച രാജ്യദ്രോഹി' എന്നായിരുന്നു പ്രിയങ്ക ജ്യോതിരാദിത്യ സിന്ധ്യയെ മുദ്രകുത്തിയത്. നവംബര് 17ന് തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില് പ്രചാരണത്തിന്റെ അവസാന ദിവസമായിരുന്നു പ്രിയങ്ക ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ചത്. മധ്യപ്രദേശിലെ ദാതിയയില് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില് സംസാരിക്കുമ്പോഴായിരുന്നു പ്രിയങ്കയുടെ കടന്നാക്രമണം. 'ബിജെപി നേതാക്കളെല്ലാം അല്പ്പം വിചിത്രരാണ്, ആദ്യം നമ്മുടെ സിന്ധ്യ, ഞാന് യുപിയില് അദ്ദേഹത്തോടൊപ്പം പ്രവര്ത്തിച്ചിട്ടുണ്ട്, യഥാര്ത്ഥത്തില്, അദ്ദേഹത്തിന് ഉയരം അല്പ്പം കുറവാണെങ്കിലും അഹങ്കാരത്തില്, 'വാ ഭായ് വഹ്' എന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം.

രാജസ്ഥാനിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി; ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻ തൂക്കം

അദ്ദേഹത്തിന്റെ അടുത്ത് പോകുന്ന ഏതൊരു തൊഴിലാളിയും അദ്ദേഹത്തെ മഹാരാജ് എന്ന് വിളിക്കണം. അങ്ങനെ പറഞ്ഞില്ലെങ്കില്, അവരുടെ പ്രശ്നങ്ങള് പരിഹരിക്കപ്പെടില്ല. ജ്യോതിരാദിത്യ സിന്ധ്യ തന്റെ കുടുംബത്തിന്റെ പാരമ്പര്യം നന്നായി പിന്തുടര്ന്നു. പക്ഷേ ഗ്വാളിയോറിലെയും ചമ്പയിലെയും പൊതുജനങ്ങളെ വഞ്ചിച്ചെന്നും സര്ക്കാരിനെ വീഴ്ത്തിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image