മധ്യപ്രദേശ് പോളിങ് ബൂത്തിലേക്ക്; ഹിന്ദി ഹൃദയഭൂമിയുടെ വിധിയെഴുത്ത് നാളെ

ബിജെപിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയം മധ്യപ്രദേശിലെ ജനങ്ങള് തിരിച്ചറിയുമെന്ന് സിറ്റിങ് എംഎല്എ കൂടിയായ ആരിഫ് മസൂദ് റിപ്പോർട്ടറിനോട് പറഞ്ഞു

dot image

ഭോപ്പാൽ: മധ്യപ്രദേശ് നാളെ പോളിങ് ബൂത്തിലേക്ക് കടക്കുകയാണ്. 230 സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് പോളിങ് നടക്കുന്നത്. തിരഞ്ഞെടുപ്പില് മുസ്ലീം ന്യൂനപക്ഷ വോട്ടുകള് നിർണായകമാവുക പത്തിലധികം മണ്ഡലങ്ങളിലാണ്. ബിജെപിക്കും കോൺഗ്രസിനും നിർണ്ണായകമാകുന്ന തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട വിജയം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. എന്നാൽ അധികാരം നിലനിർത്തുകയാണ് ബിജെപിയുടെ മുന്നിലെ ലക്ഷ്യം.

തിരഞ്ഞെടുപ്പില് മുസ്ലിം ന്യൂനപക്ഷ വോട്ടുകള് നിർണായകമാവുക പത്തിലധികം മണ്ഡലങ്ങളിലാണ്. ബിജെപിയും കോണ്ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പില് മല്സരരംഗത്തുള്ളത് മുസ്ലിം വിഭാഗത്തിൽനിന്ന് രണ്ട് സ്ഥാനാർഥികള് മാത്രമാണ്. ഭോപ്പാല് നോർത്ത്, ഭോപ്പാല് സെന്ട്രല് മണ്ഡലങ്ങളിലാണ് കോണ്ഗ്രസ് ടിക്കറ്റുകളില് ഇരുവരുടെയും മല്സരം. ബിജെപിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയം മധ്യപ്രദേശിലെ ജനങ്ങള് തിരിച്ചറിയുമെന്ന് സിറ്റിങ് എംഎല്എ കൂടിയായ ആരിഫ് മസൂദ് റിപ്പോർട്ടറിനോട് പറഞ്ഞു.

2011ലെ സെന്സസ് പ്രകാരം മധ്യപ്രദേശില് ആകെയുള്ളത് 7 ശതമാനം മുസ്ലീങ്ങളാണ്. 90 ശതമാനവും ഹിന്ദുക്കള് ഉള്ള സംസ്ഥാനത്ത്, ക്രിസ്ത്യന് ഉള്പ്പടെ ഇതര മതവിഭാഗങ്ങള് 3 ശതമാനത്തിന് താഴെ മാത്രം. ന്യൂനപക്ഷ വിഭാഗങ്ങളില് മുന്നിരയിലുണ്ടെങ്കിലും മുസ്ലിം മതവിഭാഗത്തിൽ നിന്ന് സ്ഥാനാർഥികള് മധ്യപ്രദേശിൽ പണ്ടേ കുറവാണ്. കഴിഞ്ഞ തവണ അഞ്ച് മുസ്ലീം വിഭാഗക്കാരായ സ്ഥാനാർഥികള്ക്ക് കോണ്ഗ്രസ് ടിക്കറ്റ് നല്കിയിരുന്നു. ഇക്കുറി അത് രണ്ടായി കുറഞ്ഞു. കഴിഞ്ഞതവണ ഒരാള്ക്ക് ടിക്കറ്റ് നല്കിയ ബിജെപിക്ക് ഇത്തവണ മുസ്ലീം വിഭാഗത്തിൽ നിന്ന് സ്ഥാനാർഥികളേയില്ല. ഭോപ്പാൽ സെന്ട്രലിൽ സിറ്റിങ് എംഎൽഎയും മുന്മന്ത്രിയുമായ ആരിഫ് മസൂദ് കോണ്ഗ്രസിനായി വീണ്ടുമിറങ്ങുന്നു. കൊവിഡ് കാലത്തെ സേവനത്തിലൂടെ ശ്രദ്ധേയനായ മസൂദ് തികഞ്ഞ വിജയപ്രതീക്ഷയിലാണ്.

മധ്യപ്രദേശിൽ വീണ്ടും ഹിന്ദുത്വ കാർഡിറക്കി ബിജെപി; വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് വി ഡി ശർമ

കോണ്ഗ്രസ് കുത്തക മണ്ഡലമായ ഭോപ്പാല് നോർത്തിൽ ഇക്കുറി സീറ്റ് നൽകിയത് മുന്മന്ത്രിയും സിറ്റിങ് എംഎൽഎയുമായ ആരിഫ് ആഖീലിന്റെ മകന് അതിഫ് ആഖീലിന്. പ്രായാധിക്യത്തെ തുടർന്ന് ആരീഫ് പിന്വാങ്ങിയതോടെയാണ് മുസ്ലീം വോട്ടുകള് നിർണായകമായ മണ്ഡലത്തില് കോണ്ഗ്രസ് മകനെയിറക്കിയത്. അതേസമയം, മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച് വോട്ട് തേടാന് ശ്രമിക്കുന്നത് കോണ്ഗ്രസാണെന്നാണ് ഭോപ്പാലിലെ പ്രാദേശിക ബിജെപി നേതാക്കളുടെ ആരോപണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us