തുരങ്കത്തില് കുടുങ്ങിയ തൊഴിലാളികളെ ഇനിയും പുറത്തെത്തിക്കാനായില്ല; രക്ഷാപ്രവർത്തനത്തിൽ തടസ്സം

തൊഴിലാളികളുടെ സുരക്ഷയില് ആശങ്ക നിലനില്ക്കുകയാണ്. അതേസമയം നാല്പ്പത് തൊഴിലാളികളും സുരക്ഷിതരാണെന്ന് രക്ഷാപ്രവര്ത്തകര് അറിയിച്ചു.

dot image

ഡൽഹി: ഉത്തരാഖണ്ഡില് തുരങ്കത്തില് കുടുങ്ങിയ തൊഴിലാളികളെ ആറ് ദിവസമായിട്ടും പുറത്തെത്തിക്കാനായില്ല. ഡ്രില്ലിംഗ് പ്രക്രിയക്ക് തടസം നേരിട്ടതിനെതുടര്ന്ന് രക്ഷാ പ്രവര്ത്തനം തല്ക്കാലത്തേക്ക് നിര്ത്തിവച്ചിരിക്കുകയാണ്. തൊഴിലാളികളുടെ സുരക്ഷയില് ആശങ്ക നിലനില്ക്കുകയാണ്. അതേസമയം നാല്പ്പത് തൊഴിലാളികളും സുരക്ഷിതരാണെന്ന് രക്ഷാപ്രവര്ത്തകര് അറിയിച്ചു.

ഉത്തരാഖണ്ഡിലെ ഉത്തര കാശിയില് തുരങ്കത്തില് കുടുങ്ങിയ തൊഴിലാഴികളെ രക്ഷിക്കാനായി ഞായറാഴ്ച രാവിലെയാണ് സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനകളുടെയും പൊലീസിന്റെയും നേതൃത്വത്തില് രക്ഷാ പ്രവര്ത്തനം ആരംഭിച്ചത്. എന്നാല് ആറാം ദിവസവും തൊഴിലാളികളെ പുറത്തെത്തിക്കാന് കഴിഞ്ഞിട്ടില്ല. അമേരിക്കന് നിര്മ്മിത യന്ത്രത്തിന്റെ സഹായത്തോടെയുളള രക്ഷാ പ്രവര്ത്തനത്തില് കഴിഞ്ഞ ദിവസം വലിയ പുരോഗതി രേഖപ്പെടുത്തിയിരുന്നു. എന്നാല് തുരങ്കത്തിന്റെ സ്ലാബ് മുറിച്ച് മാറ്റുന്നതിനിടയില് അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്ക്കിടയില് കഠിനമായ എന്തോ പദാർത്ഥത്തിന്റെ സാന്നിധ്യം കാരണം രക്ഷാ പ്രവര്ത്തനം താല്ക്കാലികമായി നിര്ത്തിവച്ചിരിക്കുകയാണ്.

മധ്യപ്രദേശും ചത്തീസ്ഗഡും ഇന്ന് പോളിംഗ് ബൂത്തില്; കോൺഗ്രസിനും ബിജെപിക്കും നിർണായകം

കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ അടുത്തെത്താന് ഇനിയും നാല്പത്തി അഞ്ച് മീറ്റര് വരെ ഡ്രില്ലിംഗ് തുടരേണ്ടി വരുമെന്നാണ് രക്ഷാ പ്രവര്ത്തകരുടെ നിഗമനം. വൈകാതെ രക്ഷാ പ്രവര്ത്തനം പുനരാരംഭിക്കാനുളള ശ്രമത്തിലാണ് ദുരന്ത നിവാരണ സേനയും പൊലീസും. തായ്ലന്റ്, നോര്വെ എന്നിവിടങ്ങളില് നിന്നുള്ള വിദഗ്ധരും രക്ഷാ പ്രവര്ത്തനത്തിനായി ഉത്തരാഖണ്ഡില് എത്തിയിട്ടുണ്ട്. തൊഴിലാളികള്ക്ക് ചെറുപൈപ്പുകളിലൂടെ ഭക്ഷണവും വെള്ളവും ഓക്സിജനും ലഭ്യമാക്കുന്നുണ്ട്. വാക്കി ടോക്കി വഴി നിരന്തരം ആശയവിനിമയവും നടത്തി വരുന്നു. ഞായറാഴ്ച പലര്ച്ചെയാണ് തുരങ്കനിര്മ്മാണത്തില് ഏര്പ്പെട്ടിരുന്ന നാല്പ്പത് തൊഴിലാളികള് അപകടത്തില്പെട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us