ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് ഫൈനല് ദിനത്തിൽ ഡൽഹിയിൽ 'ഡ്രൈ ഡേ'; കാരണം ഛത്ത് പൂജ

ലോകകപ്പ് മത്സരങ്ങൾ കാണാൻ പലരും പബ്ബുകളിലും സ്പോർട്സ് ബാറുകളിലും എത്താറുണ്ട്.

dot image

ന്യൂഡൽഹി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ ദിനത്തിൽ ഡൽഹിയിൽ മദ്യം വിൽക്കില്ല. ഛത്ത് പൂജയോടനുബന്ധിച്ച് ഡൽഹി സർക്കാർ നവംബർ 19-ന് ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചതാണ് കാരണം. പബ്ബുകളും റസ്റ്റോറന്റുകളും അടച്ചിടണമെന്നും മദ്യം വിൽക്കാൻ പാടില്ലെന്നുംഎക്സൈസ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ലോകകപ്പ് മത്സരങ്ങൾ കാണാൻ പലരും പബ്ബുകളിലും സ്പോർട്സ് ബാറുകളിലും എത്താറുണ്ട്.

ഇന്നുമുതൽ നവംബർ 20 വരെയാണ് ഛത്ത് പൂജ ആഘോഷങ്ങൾ നടക്കുന്നത്.  സൂര്യനെ ആരാധിക്കുന്ന ഒരു പ്രധാന ഉത്സവമാണ് ഛത്ത്. പൂർവാഞ്ചൽ, കിഴക്കൻ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇത് കൂടുതലായി ആഘോഷിക്കുന്നത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ ഓസ്ട്രേലിയ ലോകകപ്പ് ഫൈനല്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us