പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ ചവിട്ടി; ബെംഗളൂരുവിൽ യുവതിയും ഒമ്പതുമാസം പ്രായമുള്ള മകളും മരിച്ചു

ഇരുട്ടായതിനാൽ വൈദ്യുതി കമ്പി യുവതിയുടെ ശ്രദ്ധയിൽ പെട്ടില്ലെന്നാണ് പ്രാഥമിക നിഗമം

dot image

ബെംഗളൂരു: പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ അബദ്ധത്തിൽ ചവിട്ടിയ യുവതിക്കും ഒമ്പത് മാസം പ്രായമുള്ള മകൾക്കും ദാരുണാന്ത്യം. തമിഴ്നാട്ടിൽ നിന്ന് ബെംഗളൂരുവിലെ വീട്ടിലേക്ക് മടങ്ങവേ വൈറ്റ്ഫീൽഡ് ഏരിയയിൽ രാവിലെ 6 മണിയോടെയായിരുന്നു സംഭവം. 23-കാരിയായ സൗന്ദര്യ, ഒൻപത് മാസം പ്രായമുള്ള മകൾ സുവിക്സ്ലിയ എന്നിവരാണ് മരിച്ചത്.

കൈക്കുഞ്ഞുമായി നടന്ന് പോകവേ റോഡരികിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു. ഇരുട്ടായതിനാൽ വൈദ്യുതി കമ്പി യുവതിയുടെ ശ്രദ്ധയിൽ പെട്ടില്ലെന്നാണ് പ്രാഥമിക നിഗമം.

കടുഗോഡി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശിവകുമാർ ഗുണാരെ അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us