'കൂട്ടായ നേതൃത്വത്തിൽ വിശ്വസിക്കുന്നു'; ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് സച്ചിൻ പൈലറ്റ്

'ജനങ്ങൾ വീണ്ടും അധികാരത്തിലെത്തിച്ചാൽ, ആരൊക്കെ എന്തൊക്കെ ചെയ്യണമെന്നത് സംബന്ധിച്ച് ചർച്ച ചെയ്യും'

dot image

ജയ്പൂർ: കൂട്ടായ നേതൃത്വത്തിലും വ്യക്തിഗത ഉത്തരവാദിത്തങ്ങളിലുമാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്ന് കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്. രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഭ്യൂഹങ്ങൾക്കിടയിൽ എഎൻഐയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചതിന് ശേഷം ഒരുമിച്ച് ഇരുന്ന് മന്ത്രി സ്ഥാനങ്ങളെക്കുറിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാങ്കം 2023; ആര് വാഴും, ആര് വീഴും

'ഞങ്ങൾ പരസ്പരം ബഹുമാനിക്കുകയും കൂട്ടായ നേതൃത്വത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു. ഞങ്ങൾ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. ഭൂരിപക്ഷം നേടിയ ശേഷം, ഞങ്ങളുടെ എംഎൽഎമാരും പാർട്ടിയും ആർക്കൊക്കെ ഏതൊക്കെ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കണമെന്ന് തീരുമാനിക്കും,' സച്ചിൻ പൈലറ്റ് പറഞ്ഞു. ഈ സംവിധാനത്തിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അവർ നേതൃത്വവുമായി ചർച്ച ചെയ്ത് അത് പരിഹരിക്കണം. അതാണ് എല്ലാ കാലത്തും പാർട്ടിയുടെ പാരമ്പര്യവും നയവും ചരിത്രവുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാൻ പോയ 6 പൊലീസുകാർ വാഹനാപകടത്തിൽ മരിച്ചു

തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ജനങ്ങൾ വീണ്ടും അധികാരത്തിലെത്തിച്ചാൽ, ആരൊക്കെ എന്തൊക്കെ ചെയ്യണമെന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. 2018ലും ഇതേ രീതിയാണ് പിന്തുടർന്നത്. തങ്ങളുടെ പ്രഥമ പരിഗണന ഭൂരിപക്ഷം നേടുക എന്നതാണ് എന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു. നവംബർ 25 നാണ് രാജസ്ഥാനിൽ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 3നാണ് വോട്ടെണ്ണൽ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us