സാമൂഹ്യ ശാസ്ത്രത്തിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തണം; എൻസിഇആർടി ഉന്നതതല സമിതിയുടെ ശുപാർശ

സാമൂഹ്യ ശാസ്ത്ര പാഠ്യപദ്ധതി പരിഷ്കരിക്കാനും രാമായണവും മഹാഭാരതവും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുവാനും ഭരണഘടനയുടെ ആമുഖം ക്ലാസ് റൂം ചുവരുകളിൽ എഴുതാനും ശുപാർശ ചെയ്തു

dot image

ന്യൂഡൽഹി: സാമൂഹ്യ ശാസ്ത്ര സിലബസിൽ രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ എൻസിഇആർടി രൂപീകരിച്ച ഉന്നതതല സമിതി ശുപാർശ ചെയ്തതായി റിപ്പോർട്ട്. സാമൂഹ്യ ശാസ്ത്ര പാഠ്യപദ്ധതി പരിഷ്കരിക്കാനും രാമായണവും മഹാഭാരതവും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുവാനും ഭരണഘടനയുടെ ആമുഖം ക്ലാസ് റൂം ചുവരുകളിൽ എഴുതാനും ശുപാർശ ചെയ്തതായാണ് റിപ്പോർട്ട്. സമിതി ചെയർപേഴ്സൺ സി ഐ ഐസക്കിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 7 മുതൽ 12 വരെ ക്ലാസുകളിലെ സിലബസിലാണ് ഇവ ഉൾപ്പെടുത്തുക.

സാമൂഹ്യ ശാസ്ത്ര സിലബസിൽ രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പഠിപ്പിക്കണമെന്ന് സമിതി ആവശ്യപ്പെട്ടതായി സി ഐ ഐസക്ക് പറഞ്ഞു. കൗമാരപ്രായത്തിലുള്ള വിദ്യാർത്ഥികളിൽ ആത്മാഭിമാനവും ദേശസ്നേഹവും അഭിമാനവും വളർത്തിയെടുക്കുമെന്ന് തങ്ങൾ കരുതുന്നു. ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ മറ്റ് രാജ്യങ്ങളിൽ പൗരത്വം തേടുന്നതിന് കാരണം ദേശസ്നേഹത്തിന്റെ അഭാവമാണ്. അതിനാൽ, അവരുടെ വേരുകൾ മനസ്സിലാക്കുകയും അവരുടെ രാജ്യത്തോടും സംസ്കാരത്തോടും സ്നേഹം വളർത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുല് ഗാന്ധിയെ സംവിധാന് സമ്മാന് മഹാസഭയിലേക്ക് ക്ഷണിച്ച് പ്രകാശ് അംബേദ്കര്;സഖ്യത്തിലേക്കെത്തുമോ?

സമിതി നിലവിലെ പാഠ്യപദ്ധതിയിൽ വിവിധ മാറ്റങ്ങൾ ശുപാർശ ചെയ്തിട്ടുണ്ട്. ചരിത്ര സിലബസിനെ ക്ലാസിക്കൽ, മധ്യകാലഘട്ടം, ബ്രിട്ടീഷ്, ആധുനിക ഇന്ത്യ എന്നിങ്ങനെ നാല് കാലഘട്ടങ്ങളായി വിഭജിക്കുകയും സുഭാഷ് ചന്ദ്രബോസിനെ പോലുള്ള ചില ദേശീയ നായകന്മാരെ ഉൾപ്പെടുത്തുകയും ചെയ്തു. വേദങ്ങളും ആയുർവേദവുമായി ബന്ധപ്പെട്ട പാഠപുസ്തകങ്ങളും സിലബസിൽ അവതരിപ്പിക്കാനും ഉന്നതതല പാനൽ ശുപാർശ ചെയ്തിട്ടുണ്ട്.

ചരിത്രത്തെ ക്ലാസിക്കൽ കാലഘട്ടം, മധ്യകാലഘട്ടം, ബ്രിട്ടീഷ് കാലഘട്ടം, ആധുനികം എന്നിങ്ങനെ നാല് കാലഘട്ടങ്ങളായി തരംതിരിക്കുന്നതിന് പാനൽ ശുപാർശ ചെയ്തിട്ടുണ്ട്. ശ്രീരാമൻ ആരാണെന്നും അദ്ദേഹത്തിന്റെ അവതാര ഉദ്ദേശ്യം എന്താണെന്നും വിദ്യാർത്ഥികൾക്ക് ഒരു ധാരണ ഉണ്ടാകണമെന്നും സമിതി പറയുന്നു. പൗരാണിക ചരിത്രം സിലബസിൽ നിന്ന് ഒഴിവാക്കി ക്ലാസിക്കൽ ചരിത്രവും ഹിന്ദു രാജാക്കന്മാരുടെ വിജയകഥകളും ഉൾപ്പെടുത്താൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.

dot image
To advertise here,contact us
dot image