ഡീപ്ഫെയ്ക് വീഡിയോ; നിയമനിർമാണം പരിഗണനയിലെന്ന് കേന്ദ്ര ഐടി സഹമന്ത്രി

'ഡീപ്ഫേക്കുകളോ തെറ്റായ വിവരങ്ങളോ ഇന്റർനെറ്റ് ഉപയോക്താക്കളായ 1.2 ബില്യൺ ഇന്ത്യൻ ജനതയുടെ സുരക്ഷിതത്വത്തിനും വിശ്വാസത്തിനും ഭീഷണി ഉയർത്തുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഒരു പുതിയ നിയമനിർമ്മാണം കൊണ്ടുവരും'

dot image

ഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള സൈബർ കുറ്റകൃത്യമായ ഡീപ്ഫെയ്ക് വീഡിയോകൾക്കെതിരെ നിയമനിർമാണത്തിന് നീക്കം. നിയമനിർമാണം പരിഗണനയിലെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ചൊവ്വാഴ്ച പറഞ്ഞു. ഡീപ്ഫെയ്ക് വീഡിയോകൾ സമൂഹത്തിന് ഭീഷണിയാണെന്നും കേന്ദ്രം അറിയിച്ചു. ഇൻറർനെറ്റും എഐയും പുരോഗമിക്കുകയാണ്. എന്നാൽ അതിൻ്റെ ദുരുപയോഗം സമൂഹത്തിന് ദോഷകരമാകുന്നു. മാത്രമല്ല ഇത് ആക്രമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും ഇത് അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'2023 ഏപ്രിലിൽ ഐടി നിയമങ്ങൾ കൊണ്ടുവന്നിരുന്നു. ഡീപ്ഫേക്കുകളോ തെറ്റായ വിവരങ്ങളോ ഇന്റർനെറ്റ് ഉപയോക്താക്കളായ 1.2 ബില്യൺ ഇന്ത്യൻ ജനതയുടെ സുരക്ഷിതത്വത്തിനും വിശ്വാസത്തിനും ഭീഷണി ഉയർത്തുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഒരു പുതിയ നിയമനിർമ്മാണം കൊണ്ടുവരും' മന്ത്രിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഡീപ്ഫെയ്ക്കിൽ സാറ ടെണ്ടുൽക്കറും; അസ്വസ്ഥത തോന്നുന്നു എന്ന് താര പുത്രി

നവംബർ 23-24 തീയതികളിൽ സോഷ്യൽ മീഡിയ സ്ഥാപനങ്ങളുടെ എക്സിക്യൂട്ടീവുകളുമായി ഐടി മന്ത്രാലയം കൂടിക്കാഴ്ച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച റെയിൽ ഭവനിൽ നടക്കുന്ന യോഗത്തിൽ ഡീപ്ഫെയ്ക് ചിത്രങ്ങളുടെയും വീഡിയോകളുടെയും ദുരുപയോഗം ചർച്ചയാകും. ഒപ്പം ഐ ടി നിയമങ്ങൾ പാലിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ഉണ്ടാകും. അതേസമയം, ഡീപ്ഫെയ്ക് സംബന്ധിച്ച കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഒരു ഹെൽപ്പ് ലൈൻ ആരംഭിക്കാൻ ഉത്തർപ്രദേശ് സൈബർ പൊലീസ് പദ്ധതിയിടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

dot image
To advertise here,contact us
dot image