ഡെറാഡൂൺ: ഉത്തരാഖണ്ഡില് തുരങ്കത്തില് കുടുങ്ങിയവര്ക്കായുളള രക്ഷാ ദൗത്യം വീണ്ടും അനിശ്ചിതത്വത്തില്. അമേരിക്കന് നിര്മിത ഡ്രില്ലിങ്ങ് മെഷീൻ ഉറപ്പിച്ച കോണ്ക്രീറ്റ് ഭാഗം തകര്ന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. മണ്ണിടിച്ചിലും രക്ഷാ പ്രവര്ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള് കോണ്ക്രീറ്റ് ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണ്. നാളെയോടുകൂടി മാത്രമേ തൊഴിലാളികളെ പുറത്തെത്തിക്കാന് കഴിയുകയുളളൂ എന്നാണ് രക്ഷാ പ്രവര്ത്തകര് നല്കുന്ന സൂചന.
തുരങ്കത്തില് കുടുങ്ങിയവർക്കായുള്ള രക്ഷാദൗത്യം അന്തിമഘട്ടത്തിൽ; ഉറ്റുനോക്കി രാജ്യംഉത്തരകാശിയെയും യമുനോത്രിയെയും ബന്ധിപ്പിക്കുന്ന നിർമാണം പുരോഗമിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം കഴിഞ്ഞ ഞായറാഴ്ചയാണ് മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നത്. ഇതോടെ തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. തായ്ലൻഡ്, നോര്വെ എന്നിവിടങ്ങളില് നിന്നുള്ള വിദഗ്ധരടക്കമാണ് രക്ഷാ പ്രവര്ത്തനത്തിനുള്ളത്. ചാർധാം റോഡ് പദ്ധതിയുടെ ഭാഗമാണ് തുരങ്കം. ഉത്തരാഖണ്ഡിലെ തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ റോഡ് മാർഗം ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബംഗാൾ, ഒഡീഷ, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്.