ഇന്ത്യയിലെ അഫ്ഗാന് എംബസി അടച്ചുപൂട്ടി

കഴിഞ്ഞ 22 വര്ഷമായി അഫ്ഗാന് എംബസി ഇന്ത്യയില് പ്രവര്ത്തിച്ചുവരികയായിരുന്നു

dot image

ന്യൂഡല്ഹി: ഇന്ത്യയിലെ അഫ്ഗാനിസ്ഥാന് എംബസി അടച്ചുപൂട്ടി. ഇന്ത്യന് സര്ക്കാരില്നിന്നുള്ള നിരന്തരമായ വെല്ലുവിളികളെത്തുടര്ന്നാണ് ഡൽഹിയിലെ എംബസി അടച്ചുപൂട്ടിയതെന്ന് അഫ്ഗാന് എംബസി അറിയിച്ചു. സെപ്റ്റംബര് 30-ന് എംബസി താത്കാലികമായി പ്രവര്ത്തനം നിര്ത്തിയിരുന്നു. ഇന്ത്യന് സര്ക്കാരില്നിന്ന് അനുകൂല സമീപനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഈ നീക്കം. എന്നാല് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അത്തരം നീക്കങ്ങള് ഉണ്ടാവാത്തതിനെത്തുടര്ന്നാണ് സ്ഥിരമായി അടച്ചുപൂട്ടാനുള്ള തീരുമാനത്തിലെത്തിയതെന്നാണ് അഫ്ഗാന് പ്രതികരണം.

അഗാധമായ സങ്കടത്തോടും നിരാശയോടും കൂടിയാണ് ന്യൂ ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസി പ്രവർത്തനം നിർത്താനുള്ള ഈ തീരുമാനം പ്രഖ്യാപിക്കുന്നതെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ 22 വര്ഷമായി അഫ്ഗാന് എംബസി ഇന്ത്യയില് പ്രവര്ത്തിച്ചുവരികയായിരുന്നു.

2021-ല് അഫ്ഗാനിസ്ഥാനില് താലിബാന് ഭരണം പിടിച്ചശേഷം ഡല്ഹിയിലെ എംബസിക്കകത്തുണ്ടായ ആഭ്യന്തര പ്രശ്നങ്ങളും നയ-താത്പര്യങ്ങളിലുണ്ടായ മാറ്റങ്ങളുമാണ് അടച്ചുപൂട്ടലിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us