ഭോപാൽ: സൈബറിടത്തിലെ വിദ്വേഷ കമന്റുകളെ തുടർന്ന് ഉജ്ജയിനിൽ നിന്നുളള ക്വീർ ആർട്ടിസ്റ്റിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മേക്കപ്പ് ആർട്ടിസ്റ്റായ പ്രാംഷു (16) ആണ് തന്റെ ഇൻസ്റ്റഗ്രാം റീൽസിന് താഴെ വന്ന വിദ്വേഷ കമന്റുകളെ തുടർന്ന് ജീവനൊടുക്കിയത്. 'മെയ്ഡ് ഇൻ ഹെവൻ' എന്ന വെബ് സീരീസ് നടി ത്രിനേത്ര ഹൽദാർ ഗുമ്മരാജുവാണ് പതിനാറുകാരൻ ജീവനൊടുക്കിയതായി അറിയിച്ചത്.
പ്രാംഷുവിന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലെ കമന്റ് ബോക്സിൽ വന്ന 4000ലധികം സ്വവർഗ്ഗാനുരാഗ പരാമർശങ്ങളാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് നടി ത്രിനേത്ര ഹൽദാർ ഗുമ്മരാജു ആരോപിച്ചു. 16,500-ലധികം ഫോളോവേഴ്സുളള 'ഗ്ലാമിറ്റുപ്വിത്ത്പ്രാൻഷു' എന്ന ഇൻസ്റ്റഗ്രാം ഹാൻഡിൽ ഉടമയാണ് പ്രാംഷു.
വിഷാദരോഗം; കോയമ്പത്തൂർ ഡിഐജി സ്വയം നിറയൊഴിച്ച് ജീവനൊടുക്കിദീപാവലി ദിനത്തിൽ സാരിയുടുത്ത് ഒരു ഇൻസ്റ്റാഗ്രാം ട്രാൻസിഷൻ റീൽ പ്രാംഷു പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് വിദ്വേഷ കമ്മന്റുകൾ നിറഞ്ഞ്. എൽജിബിടിക്യൂ കമ്മ്യൂണിറ്റിയിൽ നിന്നുളളവർക്ക് സുരക്ഷിത ഇടം നൽകുന്നതിൽ മെറ്റ ഉടമസ്ഥതയിലുളള ഇൻസ്റ്റഗ്രാം പോലുളള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ആവർത്തിച്ച് പരാജയപ്പെട്ടുവെന്നും നടി കുറ്റപ്പെടുത്തി. ചില കമ്മ്യൂണിറ്റി മാർഗ നിർദേശങ്ങൾ ലംഘിക്കുന്നതിനാൽ #ജസ്റ്റിസ് ഫോർ പ്രാംഷു എന്ന ഹാഷ്ടാഗിൽ പോസ്റ്റുകളൊന്നുമില്ലെന്നും നടി പറഞ്ഞു.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)