രാജസ്ഥാനിൽ ബിജെപിക്ക് വലിയ മുന്നേറ്റം പ്രവചിച്ച് റിപ്പബ്ലിക് ടി വി എക്സിറ്റ് പോൾ ഫലം

രാജസ്ഥാനില് ബിജെപി 115 മുതല് 130 വരെ സീറ്റുകള് നേടുമെന്നാണ് പ്രവചനം

dot image

ന്യൂഡൽഹി: രാജസ്ഥാനില് ബിജെപിക്ക് വലിയ മുന്നേറ്റം പ്രവചിച്ച് റിപ്പബ്ലിക് ടി വിയുടെ എക്സിറ്റ് പോള് ഫലം. രാജസ്ഥാനില് ബിജെപി 115 മുതല് 130 വരെ സീറ്റുകള് നേടുമെന്നാണ് പ്രവചനം. ബിജെപി 43.7% വോട്ടുകള് നേടും. കോണ്ഗ്രസ് 65 മുതല് 75 സീറ്റുകള് നേടുമെന്നാണ് പ്രവചനം. കോണ്ഗ്രസിന് 38.7% വോട്ടുകളാണ് റിപ്പബ്ലിക് ടിവി പ്രവചിക്കുന്നത്. മറ്റുള്ളവര്ക്ക് 12 മുതല് 19 വരെ സീറ്റുകളാണ് റിപ്പബ്ലിക് ടി വി പ്രവചിക്കുന്നത്. മറ്റുള്ളവര് 17.7% വോട്ടാണ് പ്രവചിക്കപ്പെടുന്നത്.

രാജസ്ഥാനില് 2018ല് കോണ്ഗ്രസ് 100 സീറ്റ് നേടിയായിരുന്നു അധികാരത്തില് തിരിച്ചെത്തിയത്. ബിജെപി 73 സീറ്റുകളിലാണ് വിജയിച്ചത്. വിജയിച്ച 13 സ്വതന്ത്ര സ്ഥാനാര്ത്ഥികളില് 10 പേരും കോണ്ഗ്രസ് വിമതരായിരുന്നു. ബിഎസ്പി 6 സീറ്റുകളിലും സിപിഐഎം 2 സീറ്റുകളിലും വിജയിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us