ഐസ്വാൾ: മിസോറാമിൽ തൂക്ക് സഭയെന്ന് എക്സിറ്റ് പോൾ പ്രവചനം. ഭരണകക്ഷി മിസോറാം നാഷണൽ ഫ്രണ്ടും സോറം പീപ്പിൾസ് മൂവ്മെന്റും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. മിസോ നാഷണൽ ഫ്രണ്ടിന് മുൻതൂക്കമെന്നും കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു.
വാശിയേറിയ ത്രികോണ മത്സരം നടന്ന മിസോറാമിൽ ആരും ഒറ്റയ്ക്ക് അധികാരത്തിൽ എത്തില്ല എന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. 40 നിയമസഭ മണ്ഡലങ്ങൾ മാത്രമുള്ള സംസ്ഥാനത്ത് എല്ലാ പാർട്ടികൾക്കും കേവല ഭൂരിപക്ഷമായ 21 ൽ താഴെ സീറ്റുകൾ മാത്രമാണ് പ്രവചിക്കുന്നത്.
മിസോ നാഷണൽ ഫ്രണ്ടിനായിരിക്കും മിസോറമിൽ വിജയമെന്ന് എബിപി-സിവോട്ടർ സർവേ, ഇൻഡ്യ ടിവി സിഎൻഎക്സ് സർവേ, റിപ്പബ്ലിക് മാട്രിസ് സർവേ, ടൈംസ് നൗ ഇടിജി സർവേ എന്നിവ പ്രവചിക്കുന്നു. എന്നാൽ ജന് കി ബാത്ത് സര്വേ, ന്യൂസ് 18 സർവേയും സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.
രേവന്ത് റെഡ്ഢി എഫക്ടോ?; തെലങ്കാന കോൺഗ്രസിനൊപ്പമെന്ന് ഇൻഡ്യ ടിവി-സിഎൻഎക്സ് പ്രവചനംമിസോറാമിൽ മിസോ നാഷണൽ ഫ്രണ്ടിന് ഭൂരിപക്ഷം കുറയുമെങ്കിലും 15 മുതൽ 21 വരെ സീറ്റുകൾ നേടി എംഎൻഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എബിപി-സിവോട്ടർ പ്രവചിക്കുന്നു. സോറം പീപ്പിൾസ് മൂവ്മെന്റ് 12 മുതൽ 18 വരെ സീറ്റുകൾ നേടുമെന്നും കോൺഗ്രസിന് രണ്ട് മുതൽ എട്ട് സീറ്റുകൾ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു. ബിജെപി പൂജ്യം മുതൽ അഞ്ച് വരെ സീറ്റുകൾ നേടാനാണ് സാധ്യതയെന്നും എബിപി-സിവോട്ടർ പറയുന്നു.
40 അസംബ്ലി സീറ്റുകളുളള മിസോറാമിൽ 14 മുതൽ 18 സീറ്റുകൾ വരെ നേടി മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) അധികാരത്തിലേറുമെന്ന് ഇൻഡ്യ ടിവി സിഎൻഎക്സ് സർവേ പ്രവചിക്കുന്നു. സോറം പീപ്പിൾസ് മൂവ്മെന്റ് 12 മുതൽ 16 സീറ്റുകൾ വരെ നേടാമെന്നാണ് സിഎൻഎക്സ് സർവേ പ്രവചിക്കുന്നത്. എട്ട് മുതൽ പത്ത് സീറ്റ് വരെ കോൺഗ്രസിന് ലഭിക്കാമെന്നും ബിജെപിക്ക് പൂജ്യം മുതൽ രണ്ട് സീറ്റ് വരെ ലഭിക്കാമെന്നും സർവേ പ്രവചിക്കുന്നു.
രാജസ്ഥാനിൽ ബിജെപിക്ക് വലിയ മുന്നേറ്റം പ്രവചിച്ച് റിപ്പബ്ലിക് ടി വി എക്സിറ്റ് പോൾ ഫലംമിസോറാമില് സോറം പീപ്പിള്സ് മൂവ്മെന്റ് (ഇസെഡ്പിഎം) വിജയിക്കുമെന്നാണ് ജന് കി ബാത്ത് സര്വേ പ്രവചിക്കുന്നത്. 15 മുതല് 25 സീറ്റുകള് നേടുമെന്ന് സര്വേ പ്രവചിക്കുന്നു. ഭരണകക്ഷിയായ എംഎന്എഫ് പത്ത് മുതല് 14 സീറ്റു വരെ നേടുമെന്നാണ് പ്രവചനം. തൊട്ടുപിന്നാലെയുളള കോണ്ഗ്രസ് അഞ്ച് മുതല് ഒമ്പത് സീറ്റുകള് വരെ നേടാം. ബിജെപി രണ്ട് സീറ്റ് നേടുമെന്നുമാണ് സര്വേ പ്രവചിക്കുന്നത്.
സോറം പീപ്പിൾസ് മൂവ്മെന്റ് 17 സീറ്റ് നേടുമെന്നാണ് ന്യൂസ് 18 സർവേ പ്രവചിക്കുന്നത്. സോറംതാംഗയുടെ മിസോ നാഷണൽ ഫ്രണ്ട് 14 സീറ്റുകൾ നേടും. കോൺഗ്രസിന് എട്ട് സീറ്റും ബിജെപിക്ക് ഒരു സീറ്റിലും ഒതുങ്ങേണ്ടി വരുമെന്നാണ് ന്യൂസ് 18 പ്രവചനം.
ടൈംസ് നൗ എക്സിറ്റ് പോൾ ഫലവും എംഎൻഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്ന് പ്രവചിക്കുന്നു. 18 സീറ്റുകൾ വരെയാണ് എംഎൻഎഫിന് പ്രവചിക്കുന്നത്. സോറം പീപ്പിൾസ് മൂവ്മെന്റിന് 14 ഉം കോൺഗ്രസിന് 13 ഉം സീറ്റുകൾ പ്രതീക്ഷിക്കാം. രണ്ട് സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്.
വീഴുമോ കെസിആർ?; തെലങ്കാനയിൽ തിളങ്ങി കോൺഗ്രസ്; എക്സിറ്റ് പോൾ ഫലങ്ങൾ90 ശതമാനം ഗോത്ര വിഭാഗമുള്ള സംസ്ഥാനത്ത് കോൺഗ്രസ് - എം എൻ എഫ് സർക്കാരുകൾ മാറി മാറി ഭരിക്കുന്ന രീതിയിലുളള മാറ്റവും എക്സിറ്റ് പോളുകൾ പറയുന്നു. 2018 മായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും നഷ്ടം ഭരണ കക്ഷിയായ എംഎൻഎഫിനാണ്. 27 സീറ്റിൽ നിന്ന് 20 താഴെ സീറ്റുകളിലേക്ക് എംഎൻഎഫ് ചുരുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഏറ്റവും നേട്ടം ഉണ്ടാക്കാൻ പോകുന്നത് ഇസഡ് പി എം ആണ് എന്നതും എടുത്ത് പറയണം. മണിപ്പൂരുമായി അതിർത്തി പങ്കിടുന്ന മിസോറാമിൽ പ്രതീക്ഷിച്ച വിജയം കോൺഗ്രസിനില്ല എന്നതും ശ്രദ്ധേയമാണ്. മണിപ്പൂർ കലാപമായിരുന്നു കോൺഗ്രസിന്റെ പ്രധാന പ്രചാരണ ആയുധം. നിലവിൽ ഒരു സീറ്റുള്ള ബിജെപിക്ക് വലിയ പ്രതീക്ഷകൾ നൽകുന്നതല്ല എക്സിറ്റ് പോൾ പ്രവചനം.