മധ്യപ്രദേശില് ബിജെപിക്ക് മേല്കൈ പ്രവചിച്ച് എക്സിറ്റ് പോള്; 162 സീറ്റ് വരെയെന്ന് ഇന്ത്യാ ടുഡേ

ഇന്ത്യാ ടിവി സി-സിഎന്എക്സ് സര്വ്വേയും മധ്യപ്രദേശില് ബിജെപിക്ക് മേല്കൈ പ്രവചിക്കുന്നു

dot image

ഭോപ്പാല്: മധ്യപ്രദേശില് ബിജെപിക്ക് വന് വിജയം പ്രവചിച്ച് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സര്വ്വേ. 140-162 സീറ്റില് വരെ ബിജെപി വിജയിക്കുമെന്ന് സര്വ്വേ പ്രവചിക്കുന്നു. കോണ്ഗ്രസ് 68-90 സീറ്റില് വരേയും ബിഎസ്പി 0-2 സീറ്റില് വരെയും വിജിക്കുമെന്നാണ് സര്വ്വേ ഫലം. മറ്റുള്ളവര് 0-1 സീറ്റില് വരെ വിജയിക്കും.

മധ്യപ്രദേശില് കോണ്ഗ്രസ് 110-124 സീറ്റ് വരേയും ബിജെപി 106 മുതല് 116 സീറ്റില് വരേയും വിജയിക്കുമെന്നാണ് ടൈംസ് നൗ ഇടിജി എക്സിറ്റ് പോള് പ്രവചിക്കുന്നത്. കടുത്ത മത്സരം പ്രവചിച്ച മധ്യപ്രദേശില് കോണ്ഗ്രസിന് നേരിയ മേല്കൈ പ്രവചിക്കുന്നതാണ് എക്സിറ്റ് പോള്.

ഇന്ത്യാ ടിവി സി-സിഎന്എക്സ് സര്വ്വേയും മധ്യപ്രദേശില് ബിജെപിക്ക് മേല്കൈ പ്രവചിക്കുന്നു. ബിജെപിക്ക് 140-159 വരെയും കോണ്ഗ്രസിന് 70-89 സീറ്റ് വരെയുമാണ് ലഭിക്കുക.

ന്യൂസ് 24 ടുഡേസ് ചാണക്യ സര്വ്വേപ്രകാരം സംസ്ഥാനത്ത് ബിജെപി 151 സീറ്റിലും കോണ്ഗ്രസ് 74 സീറ്റിലും മറ്റുള്ളവര് അഞ്ച് സീറ്റും നേടും.

മധ്യപ്രദേശില് റിപ്പബ്ലിക് ടിവി മാട്രിസ് സര്വ്വേ പ്രകാരം 118-130 സീറ്റില് വരെ ബിജെപി വിജയിക്കും. കോണ്ഗ്രസിന് 97-107 സീറ്റ് വരെ നേടും. ബിഎസ് പി പൂജ്യം സീറ്റിലും മറ്റുള്ളവര് രണ്ട് സീറ്റില് വരേയും വിജയിക്കും.

ഒരു ചെറിയ കാലയളവൊഴിച്ചാല് രണ്ട് ദശകമായി ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. 230 മണ്ഡലങ്ങളിലേക്കായി നവംബര് 17 നായിരുന്നു വോട്ടെടുപ്പ്. 2018ലെ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് 114 സീറ്റുകള് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ച് കമല്നാഥ് മുഖ്യമന്ത്രിയായെങ്കിലും സര്ക്കാര് പതിനഞ്ച് മാസത്തിനരം വീഴുകയായിരുന്നു. ബിജെപി 109 സീറ്റുകളായിരുന്നു നേടിയത്.

കോണ്ഗ്രസിന്റെ മുഖമായിരുന്ന ഗ്വാളിയാര് രാജകുടുംബാംഗം ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില് 26 എംഎല്എമാര് ബിജെപിയില് ചേരുകയായിരുന്നു. അന്ന് കോണ്ഗ്രസ് നേതൃത്വത്തെ പോലും ഞെട്ടിച്ച നീക്കമായിരുന്നു സിന്ധ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അദ്ദേഹത്തെ പിന്തുണച്ച് രാജിവച്ച എംഎല്എമാര് ബിജെപിയുടെ പുതിയ സര്ക്കാരില് മന്ത്രിമാരായി. 2020 മാര്ച്ചില് സിന്ധ്യയുടെ പിന്തുണയോടെ ശിവരാജ് സിങ് ചൗഹാന് വീണ്ടും മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us