മിസോ നാഷണൽ ഫ്രണ്ടിന് തുടർഭരണം, സീറ്റ് എണ്ണം കൂട്ടി കോൺഗ്രസ്; ഇൻഡ്യ ടിവി സിഎൻഎക്സ് പ്രവചനം

2018 ലെ തിരഞ്ഞെടുപ്പിൽ മിസോ നാഷണൽ ഫ്രണ്ട് 37.8 ശതമാനം വോട്ട് വിഹിതം നേടിയിരുന്നു

dot image

ഐസ്വാൾ: മിസോറാമില് മിസോ നാഷണൽ ഫ്രണ്ട് തുടർഭരണം നേടുമെന്ന് ഇൻഡ്യ ടിവി സിഎൻഎക്സ് സർവേ ഫലം. 40 അസംബ്ലി സീറ്റുകളുളള മിസോറാമിൽ 14 മുതൽ 18 സീറ്റുകൾ വരെ നേടി എംഎൻഎഫ് അധികാരത്തിലേറുമെന്നാണ് സിഎൻഎക്സ് സർവേ വ്യക്തമാക്കുന്നത്. സോറം പീപ്പിൾസ് മൂവ്മെൻ്റ് തൊട്ടുപിന്നിലുണ്ട്. സോറം പീപ്പിൾസ് മൂവ്മെൻ്റ് 12 മുതൽ 16 സീറ്റുകൾ വരെ നേടാമെന്നാണ് സിഎൻഎക്സ് സർവേ പ്രവചിക്കുന്നത്.

രണ്ട് പ്രാദേശിക പാർട്ടികളുമായി മത്സരിച്ച കോൺഗ്രസിന് ഇത്തവണ സീറ്റുകളുടെ എണ്ണം കൂട്ടാൻ സാധിച്ചിട്ടുണ്ടെന്നും സർവേ പറയുന്നു. എട്ട് മുതൽ പത്ത് സീറ്റ് വരെ കോൺഗ്രസിന് ലഭിക്കാമെന്നാണ് സർവേ പറയുന്നത്. ബിജെപി രണ്ട് സീറ്റിൽ ഒതുങ്ങുമെന്നും സർവേ പ്രവചിക്കുന്നു.

രേവന്ത് റെഡ്ഢി എഫക്ടോ?; തെലങ്കാന കോൺഗ്രസിനൊപ്പമെന്ന് ഇൻഡ്യ ടിവി-സിഎൻഎക്സ് പ്രവചനം

അതേസമയം മിസോറാമില് സോറം പീപ്പിള്സ് മൂവ്മെന്റ് (ഇസെഡ്പിഎം) വിജയിക്കുമെന്നാണ് റിപ്പബ്ലിക് ടിവി ജന് കി ബാത്ത് സര്വേ പ്രവചിക്കുന്നത്. 15 മുതല് 25 സീറ്റുകള് നേടുമെന്ന് സര്വേ പ്രവചിക്കുന്നു. ഭരണകക്ഷിയായ എംഎന്എഫ് പത്ത് മുതല് 14 സീറ്റു വരെ നേടുമെന്നാണ് പ്രവചനം. തൊട്ടുപിന്നാലെയുളള കോണ്ഗ്രസ് അഞ്ച് മുതല് ഒമ്പത് സീറ്റുകള് വരെ നേടാം. ബിജെപി രണ്ട് സീറ്റ് നേടുമെന്നുമാണ് സര്വേ പ്രവചിക്കുന്നത്.

നവംബർ ഏഴിന് മിസോറാമിലെ 1276 പോളിംഗ് സ്റ്റേഷനുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ ആകെയുളള 8,52,088 വോട്ടർമാരിൽ 80.66 ശതമാനം പേരാണ് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. കോൺഗ്രസ്, സോറം പീപ്പിൾസ് മൂവ്മെന്റ് (ഇസഡ്പിഎം), എംഎൻഎഫ് (മിസോ നാഷണൽ ഫ്രണ്ട്), ബിജെപിയും തമ്മിലായിരുന്നു മിസോറാമിൽ മത്സരം. എംഎൻഎഫ് ബിജെപിയുടെ നേതൃത്വത്തിലുള്ള നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ (എൻഇഡിഎ) ഭാഗവും എൻഡിഎയുടെ സഖ്യകക്ഷിയുമാണ്.

കോൺഗ്രസിന് ആശ്വാസമായി ഇന്ത്യാ ടുഡേ സർവ്വെ; രാജസ്ഥാനിൽ അധികാരത്തുടർച്ചയെന്ന് പ്രവചനം

174 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. മിസോറാമിലെ 11 ജില്ലകളിൽ ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത് സെർചിപ്പ് ജില്ലയിലാണ്. 84.785 ശതമാനം പേരാണ് സെർചിപ്പിൽ വോട്ട് ചെയ്തത്. മമിത് ജില്ലയിൽ 84.65 ശതമാനം, ഹനഹ്തിയാൽ ജില്ലയിൽ 84.19 ശതമാനം, ലുങ്ലെയ് ജില്ലയിൽ 83.68 ശതമാനം പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.

മിസോറാമിന്റെ രാഷ്ട്രീയത്തിൽ പ്രാദേശിക പാർട്ടികൾക്ക് വലിയ പങ്കുണ്ട്. 2018 ലെ തിരഞ്ഞെടുപ്പിൽ മിസോ നാഷണൽ ഫ്രണ്ട് 37.8 ശതമാനം വോട്ട് വിഹിതം നേടിയിരുന്നു. മിസോ നാഷണൽ ഫ്രണ്ട് 26 സീറ്റുകൾ നേടി വിജയിക്കുകയുമുണ്ടായി. അന്ന് കോൺഗ്രസിന് അഞ്ച് സീറ്റും ബിജെപിക്ക് ഒരു സീറ്റുമാണ് നേടാനായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us