രാജസ്ഥാനിൽ ബിജെപി അധികാരത്തിലേയ്ക്കെന്ന് എബിപി സീവോട്ടർ എക്സിറ്റ് പോൾ ഫലം

45% വോട്ടുകളോടെ 94 മുതല് 114 വരെ സീറ്റുകള് നേടി ബിജെപി അധികാരത്തിലെത്തും

dot image

ന്യൂഡൽഹി: രാജസ്ഥാനില് 45% വോട്ടുകളോടെ 94 മുതല് 114 വരെ സീറ്റുകള് നേടി ബിജെപി അധികാരത്തിലെത്തുമെന്ന് എബിപി സീവോട്ടര് എക്സിറ്റ് പോള് ഫലം. കോണ്ഗ്രസ് 41%വോട്ടോടെ 71 മുതല് 91 വരെ സീറ്റുകള് നേടും. മറ്റുള്ളവര് 14% വോട്ടുകള് നേടി 9 മുതല് 19 വരെ സീറ്റുകള് നേടുമെന്നും എബിപി സീവോട്ടര് പ്രവചിക്കുന്നു.

രാജസ്ഥാനില് ആകെയുള്ള അഞ്ച് മേഖലകള് തിരിച്ച് വളരെ വിശദമായ എക്സിറ്റ് പോള് ഫല പ്രവചനമാണ് എബിപി സീവോട്ടര് നടത്തിയിരിക്കുന്നത്. ഹഡോട്ടി, ഷെഖാവത്തി, മേവാഡ്, ദൂന്ദാഡ്, മാര്വാഡ് മേഖലകളെ പ്രത്യേകമായി പരിഗണിച്ചാണ് എബിപി സീവോട്ടര് എക്സിറ്റ് പോള് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

ഹഡോത്തി മേഖലയില് 17 സീറ്റുകളാണ് ഉള്ളത്. ഇവിടെ ബിജെപി 51% വോട്ട് നേടി 11 മുതല് 15 വരെ സീറ്റുകള് നേടും. കോണ്ഗ്രസ് 41% വോട്ട് നേടി 2 മുതല് 6വരെ സീറ്റുകള് നേടുമെന്നാണ് പ്രവചനം. മറ്റുള്ളവര് 8% വോട്ട് നേടുമെങ്കിലും സീറ്റുകളൊന്നും നേടില്ലെന്നും എബിപി സീവോട്ടര് പ്രവചിക്കുന്നു.

ഷെഖാവത്തി മേഖലയില് 21 സീറ്റുകളാണുള്ളത്. ഇവിടെ ബിജെപി 39% വോട്ടുകള് നേടി 7 മുതല് 11 വരെ സീറ്റുകള് നേടുമെന്നാണ് എബിപി സീ വോട്ടര് പ്രവചനം. കോണ്ഗ്രസ് 47% വോട്ടുകള് നേടി 9 മുതല് 13 വരെ സീറ്റുകള് നേടും. മറ്റുള്ളവര് 14% വോട്ടുകള് 0 മുതല് 2 വരെ സീറ്റുകള് നേടുമെന്നുമാണ് പ്രവചനം.

മേവാഡ് മേഖലയില് 43 സീറ്റുകളാണുള്ളത്. ഇവിടെ ബിജെപി 48% വോട്ടുകളോടെ 23 മുതല് 27 സീറ്റുകള് നേടുമെന്നാണ് പ്രവചനം. കോണ്ഗ്രസ് 36% വോട്ടുകളോടെ 11 മുതല് 15 വരെ സീറ്റുകള് നേടും. മറ്റുള്ളവര് 16% വോട്ടുകളോടെ 4 മുതല് 6 വരെ സീറ്റുകളും നേടുമെന്ന് എബിപി സീവോട്ടര് പ്രവചിക്കുന്നു.

ദൂന്ദാഡ് മേഖലയില് ആകെയുള്ളത് 58 സീറ്റുകളാണ്. ഇവിടെ ബിജെപി 43% വോട്ടുകളോടെ 25 മുതല് 29 വരെ സീറ്റുകള് നേടുമെന്നാണ് എബിപി സീവോട്ടര് പ്രവചനം. കോണ്ഗ്രസ് 43% വോട്ടുകളോടെ 26 മുതല് 30 വരെ സീറ്റകള് നേടുമെന്നാണ് പ്രവചനം. മറ്റുള്ളവര് 14% വോട്ടുകളോടെ 0 മുതല് 5 വരെ സീറ്റുകള് നേടും.

മാര്വാഡ് മേഖലയില് 60 സീറ്റുകളാണ് ഉള്ളത്. ഇവിടെ ബിജെപി 45% വോട്ടുകള് നേടി 28 മുതല് 32 സീറ്റുകള് വരെ നേടുമെന്നാണ് പ്രവചനം. കോണ്ഗ്രസ് 41% വോട്ടുകളോടെ 23 മുതല് 27 വരെ സീറ്റുകള് നേടുമെന്നാണ് പ്രവചനം. മറ്റുള്ളവര് 14% വോട്ടുകള് നേടി 4 മുതല് 6 വരെ സീറ്റുകള് നേടും.

രാജസ്ഥാനില് 2018ല് കോണ്ഗ്രസ് 100 സീറ്റ് നേടിയായിരുന്നു അധികാരത്തില് തിരിച്ചെത്തിയത്. ബിജെപി 73 സീറ്റുകളിലാണ് വിജയിച്ചത്. വിജയിച്ച 13 സ്വതന്ത്ര സ്ഥാനാര്ത്ഥികളില് 10 പേരും കോണ്ഗ്രസ് വിമതരായിരുന്നു. ബിഎസ്പി 6 സീറ്റുകളിലും സിപിഐഎം 2 സീറ്റുകളിലും വിജയിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us