ഐസ്വാൾ: മിസോറാമിൽ സോറംതാംഗയുടെ നേതൃത്വത്തിലുള്ള മിസോ നാഷണൽ ഫ്രണ്ടിന് ഭൂരിപക്ഷം കുറഞ്ഞേക്കുമെന്ന് എബിപി-സിവോട്ടർ സർവേ ഫലം. ഏറ്റവും വലിയ കക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന് 15 മുതൽ 21 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. സോറം പീപ്പിൾസ് മൂവ്മെന്റും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. സോറം പീപ്പിൾസ് മൂവ്മെന്റ് 12 മുതൽ 18 വരെ സീറ്റുകൾ നേടുമെന്നും കോൺഗ്രസിന് രണ്ട് മുതൽ എട്ട് സീറ്റുകൾ വരെ ലഭിക്കുമെന്നുമാണ് പ്രവചനം. ബിജെപി പൂജ്യം മുതൽ അഞ്ച് വരെ സീറ്റുകൾ നേടാനാണ് സാധ്യത.
ഇൻഡ്യ ടിവി സിഎൻഎക്സ് സർവേ ഫലവും മിസോറാമില് മിസോ നാഷണൽ ഫ്രണ്ടിന് തുടർഭരണമാണ് പ്രവചിക്കുന്നത്. 40 അസംബ്ലി സീറ്റുകളുളള മിസോറാമിൽ 14 മുതൽ 18 സീറ്റുകൾ വരെ നേടി എംഎൻഎഫ് അധികാരത്തിലേറുമെന്നാണ് സിഎൻഎക്സ് സർവേ വ്യക്തമാക്കുന്നത്. തൊട്ടുപിന്നിലുളള സോറം പീപ്പിൾസ് മൂവ്മെന്റ് 12 മുതൽ 16 സീറ്റുകൾ വരെ നേടാമെന്നാണ് സിഎൻഎക്സ് സർവേ പ്രവചിക്കുന്നത്. കോൺഗ്രസിന് ഇത്തവണ സീറ്റുകളുടെ എണ്ണം കൂട്ടാൻ സാധിച്ചിട്ടുണ്ടെന്നും സർവേ പറയുന്നു. എട്ട് മുതൽ പത്ത് സീറ്റ് വരെ കോൺഗ്രസിന് ലഭിക്കാമെന്നും ബിജെപി രണ്ട് സീറ്റിൽ ഒതുങ്ങുമെന്നും സർവേ പ്രവചിക്കുന്നു.
അതേസമയം മിസോറാമില് സോറം പീപ്പിള്സ് മൂവ്മെന്റ് (ഇസെഡ്പിഎം) വിജയിക്കുമെന്നാണ് റിപ്പബ്ലിക് ടിവി ജന് കി ബാത്ത് സര്വേ പ്രവചിക്കുന്നത്. 15 മുതല് 25 സീറ്റുകള് നേടുമെന്ന് സര്വേ പ്രവചിക്കുന്നു. ഭരണകക്ഷിയായ എംഎന്എഫ് പത്ത് മുതല് 14 സീറ്റു വരെ നേടുമെന്നാണ് പ്രവചനം. തൊട്ടുപിന്നാലെയുളള കോണ്ഗ്രസ് അഞ്ച് മുതല് ഒമ്പത് സീറ്റുകള് വരെ നേടാം. ബിജെപി രണ്ട് സീറ്റ് നേടുമെന്നുമാണ് സര്വേ പ്രവചിക്കുന്നത്.
രേവന്ത് റെഡ്ഢി എഫക്ടോ?; തെലങ്കാന കോൺഗ്രസിനൊപ്പമെന്ന് ഇൻഡ്യ ടിവി-സിഎൻഎക്സ് പ്രവചനംനവംബർ ഏഴിന് മിസോറാമിലെ 1276 പോളിംഗ് സ്റ്റേഷനുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ ആകെയുളള 8,52,088 വോട്ടർമാരിൽ 80.66 ശതമാനം പേരാണ് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. കോൺഗ്രസ്, സോറം പീപ്പിൾസ് മൂവ്മെന്റ് (ഇസഡ്പിഎം), എംഎൻഎഫ് (മിസോ നാഷണൽ ഫ്രണ്ട്), ബിജെപിയും തമ്മിലായിരുന്നു മിസോറാമിൽ മത്സരം. എംഎൻഎഫ് ബിജെപിയുടെ നേതൃത്വത്തിലുള്ള നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ (എൻഇഡിഎ) ഭാഗവും എൻഡിഎയുടെ സഖ്യകക്ഷിയുമാണ്.
ഇഞ്ചോടിഞ്ച് പോരാട്ടം?; തെലങ്കാനയിൽ തൂക്ക് മന്ത്രിസഭയെന്ന് ഇന്ത്യ ടുഡേ പ്രവചനം174 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. മിസോറാമിലെ 11 ജില്ലകളിൽ ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത് സെർചിപ്പ് ജില്ലയിലാണ്. 84.785 ശതമാനം പേരാണ് സെർചിപ്പിൽ വോട്ട് ചെയ്തത്. മമിത് ജില്ലയിൽ 84.65 ശതമാനം, ഹനഹ്തിയാൽ ജില്ലയിൽ 84.19 ശതമാനം, ലുങ്ലെയ് ജില്ലയിൽ 83.68 ശതമാനം പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്. 2018 ലെ തിരഞ്ഞെടുപ്പിൽ മിസോ നാഷണൽ ഫ്രണ്ട് 37.8 ശതമാനം വോട്ട് വിഹിതം നേടിയിരുന്നു. മിസോ നാഷണൽ ഫ്രണ്ട് 26 സീറ്റുകൾ നേടി വിജയിക്കുകയുമുണ്ടായി. അന്ന് കോൺഗ്രസിന് അഞ്ച് സീറ്റും ബിജെപിക്ക് ഒരു സീറ്റുമാണ് നേടാനായത്.