രാജസ്ഥാനില് പട്ടികജാതി-പട്ടികവര്ഗ്ഗ സംവരണ സീറ്റുകളില് ബിജെപിയുടെ തേരോട്ടം

രാജസ്ഥാനില് ആകെ 59 സംവരണ സീറ്റുകളാണുള്ളത്. ഇതില് 34 സീറ്റുകള് പട്ടികജാതി വിഭാഗത്തിനും 25 സീറ്റുകള് പട്ടികവര്ഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നവയാണ്

dot image

ജെയ്പൂർ: രാജസ്ഥാനില് പട്ടികജാതി-പട്ടികവര്ഗ്ഗ സംവരണ സീറ്റുകളില് ബിജെപിയുടെ തേരോട്ടം. രാജസ്ഥാനില് ആകെ 59 സംവരണ സീറ്റുകളാണുള്ളത്. ഇതില് 34 സീറ്റുകള് പട്ടികജാതി വിഭാഗത്തിനും 25 സീറ്റുകള് പട്ടികവര്ഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നവയാണ്. ഇതില് പട്ടികജാതി സംവരണ സീറ്റുകളില് 21 എണ്ണത്തില് വിജയം ബിജെപിക്കൊപ്പമാണ്. 11 മണ്ഡലങ്ങളിലാണ് കോണ്ഗ്രസിന് വിജയിക്കാന് സാധിച്ചത്. ഒരു സീറ്റില് വിജയിച്ചത് സ്വതന്ത്ര സ്ഥാനാര്ത്ഥിയാണ്. ആകെയുള്ള 25 പട്ടികവര്ഗ്ഗ സംവരണ മണ്ഡലങ്ങളില് ബിജെപി 12 സീറ്റുകളിലും കോണ്ഗ്രസ് 10 സീറ്റിലും വിജയം നേടി. മൂന്ന് സീറ്റില് മറ്റുള്ളവരുമാണ് വിജയം നേടിയത്.

2018ല് കോണ്ഗ്രസ് 19 പട്ടികജാതി സംവരണ സീറ്റുകളിലും 12 പട്ടികവര്ഗ്ഗ സംവരണ സീറ്റുകളിലും വിജയിച്ചിരുന്നു. ബിജെപി 12 പട്ടികജാതി സീറ്റുകളിലും 9 പട്ടികവര്ഗ്ഗ സീറ്റുകളിലുമായിരുന്നു വിജയിച്ചത്. 2013ല് അധികാരത്തില് വന്ന തിരഞ്ഞെടുപ്പില് ബിജെപി 34 പട്ടികജാതി സംവരണ സീറ്റുകളില് 32ലും വിജയിച്ചിരുന്നു.

ബിജെപി വലിയ നേട്ടമുണ്ടാക്കിയ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില് വിലയിരുത്തിയാല് ബിജെപി വലിയ മേല്ക്കൈ നേടിയിരുന്നു 34 പട്ടികജാതി സംവരണ സീറ്റുകളില് 2019ല് 32ലും വോട്ടുകള് കൂടുതല് നേടിയത് ബിജെപിയായിരുന്നു. 25 പട്ടികവര്ഗ്ഗ സീറ്റുകളില് 19 ലും ബിജെപി തന്നെയായിരുന്നു മുന്നില്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില് സംവരണ മണ്ഡലങ്ങളില് നിന്നും 57% വോട്ടുകളും ബിജെപി നേടിയിരുന്നു. ഇതില് തന്നെ പട്ടികജാതി മണ്ഡലങ്ങളില് നിന്ന് ബിജെപിക്ക് 60%ത്തിലേറെ വോട്ടുകളാണ് ലഭിച്ചത്.

2018ലെ തിരഞ്ഞെടുപ്പില് സംവരണ സീറ്റുകളില് മുന്നേറ്റമുണ്ടാക്കിയിരുന്നെങ്കിലും കോണ്ഗ്രസിന് 40% വോട്ടുകള് മാത്രമാണ് ഈ മണ്ഡലങ്ങളില് നിന്നും നേടാൻ സാധിച്ചിരുന്നത്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പിന്തുണ നേടുന്നതിനായി അശോക് ഗഹ്ലോട്ട് നിയമനിർമ്മാണങ്ങൾ നടത്തിയിരുന്നു. രാജസ്ഥാന് സ്റ്റേറ്റ് ഷെഡ്യൂള്ഡ് കാസ്റ്റ് ആന്ഡ് ഷെഡ്യൂള്ഡ് ട്രൈബ്സ് ഡവലപ്പ്മെന്റ് ഫണ്ട് (planing, allocation and utilization of financial reosurces) bill 2022 പാസ്സാക്കിയതിൻ്റെ ലക്ഷ്യം പട്ടികജാതി-പട്ടികവർഗ്ഗ വോട്ടുകളായിരുന്നു. എന്നാല് ദളിത് വിഭാഗങ്ങള്ക്കെതിരായ അതിക്രമങ്ങളായിരുന്നു ബിജെപിയുടെ പ്രധാന പ്രചാരണ ആയുധം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us