ചെന്നൈ: വടക്കൻ തമിഴ്നാട്ടിലും ആന്ധ്രപ്രദേശിന്റെ തെക്കൻ ഭാഗങ്ങളിലെ തീരദേശ ജില്ലകളിലും മിഷോങ് ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ‘മൈച്ചാങ്’ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
പുതുച്ചേരിയിൽ നിന്ന് ഏകദേശം 440 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കും ചെന്നൈയിൽ നിന്ന് 420 കിലോമീറ്റർ തെക്കുകിഴക്കുമാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്.
സമീപവാസികള് അനധികൃതമായി പണമുണ്ടാക്കുന്നുവെന്ന തോന്നല്, അമ്മ മരിച്ചതോടെ പദ്ധതി പൊടിതട്ടിയെടുത്തുഅടുത്ത 24 മണിക്കൂറിനുളളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി നീങ്ങി തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. പിന്നീട് ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും തെക്കൻ ആന്ധ്രാപ്രദേശിൽ നിന്ന് പടിഞ്ഞാറ്-മധ്യ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരുകയും ചെയ്യുന്നു. കാറ്റ് തിങ്കളാഴ്ച ഉച്ചയോടെ വടക്കൻ തമിഴ്നാട് തീരങ്ങളിലേക്ക് എത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഡിസംബർ 5 ന് ചുഴലിക്കാറ്റ് നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ ദക്ഷിണ ആന്ധ്രാപ്രദേശ് തീരം കടക്കും. ചുഴലിക്കാറ്റ് 80-90 കിലോമീറ്റർ വേഗതയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 100 കിലോമീറ്റർ വേഗത വരെ ശക്തിപ്രാപിച്ചേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.
കെഎസ്യു ശ്രീകുട്ടനോട് മാപ്പ് പറയണം; കേരളവര്മ്മയില് സത്യം ജയിച്ചെന്ന് പി എം ആര്ഷോമുന്നറിയിപ്പുളളതിനാൽ തമിഴ്നാട്ടിൽ ഡിസംബർ മൂന്ന് മുതൽ ആറ് വരെ ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ 118 ട്രെയിനുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി. നിസാമുദ്ദീൻ ചെന്നൈ തുരന്തോ എക്സ്പ്രസ്, കൊച്ചുവേളി - ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ്, ഗയ ചെന്നൈ എക്സ്പ്രസ്, ബറൗണി - കോയമ്പത്തൂർ സ്പെഷ്യൽ ട്രെയിൻ, വിജയവാഡ ജനശതാബ്ദി, തിരുവനന്തപുരം സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, പട്ന-എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ബെംഗളൂരു-ഹൗറ വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എന്നിവ റദ്ദാക്കിയ ട്രെയിനുകളിൽ ഉൾപ്പെടുന്നു.