ഹൈദരാബാദ്: തെലങ്കാനയില് തിരഞ്ഞെടുപ്പിൽ വിജയിച്ചുവരുന്ന സ്ഥാനാർത്ഥികളെ സ്റ്റാർ ഹോട്ടലിലേക്ക് മാറ്റാൻ ആഡംബര ബസുകൾ തയ്യാറാക്കി കോൺഗ്രസ്. ഹൈദരാബാദിലെ താജ് ഹോട്ടലിലാണ് ആഡംബര ബസുകൾ സജ്ജമാക്കിയിരിക്കുന്നത്. എക്സിറ്റ് പോളുകള് കോണ്ഗ്രസിനു മുന്തൂക്കം പ്രവചിച്ചതിനു പിന്നാലെയാണ് സ്റ്റാര് ഹോട്ടലുകള് സജ്ജമാക്കിയെന്ന വാര്ത്തകൾ പുറത്തുവന്നത്.
രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി മുന്നിൽ, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസംകര്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും മറ്റ് എഐസിസി നിരീക്ഷകരും ക്യാംപ് ചെയ്തിരുന്നത് ഇതേ ഹോട്ടലിലായിരുന്നു. ഡികെ ശിവകുമാർ, ദീപാ ദാസ് മുൻഷി, ഡോ.അജോയ് കുമാർ, കെ ജെ ജോർജ്, കെ മുരളീധരൻ എന്നിവരെയാണ് നിയമസഭ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനായി കോൺഗ്രസ് തെലങ്കാനയിലേക്ക് അയച്ചിരിക്കുന്നത്. രാവിലെ ഹൈദരാബാദില് എത്താന് എല്ലാ കോണ്ഗ്രസ് സ്ഥാനാര്ഥികള്ക്കും നിര്ദേശം നല്കിയിരുന്നു. രാഹുല് ഗാന്ധി വിളിച്ചു ചേര്ത്ത ഓണ്ലൈന് യോഗത്തില് ഡി കെ ശിവകുമാറും തെലങ്കാനയിലെ നേതാക്കളും പങ്കെടുത്തിരുന്നു.
പുതിയ താരോദയമായി രേവന്ത് റെഡ്ഡി; തെലങ്കാനയുടെ മുഖ്യമന്ത്രിയാകുമോ?നിലവില് പുറത്തുവരുന്ന പോളിങ്ങില് തെലങ്കാനയില് 67 സീറ്റുകളില് കോണ്ഗ്രസാണ് മുന്നില്. ബിആര്എസ് 39 ഇടത്ത് ലീഡ് ചെയ്യുന്നു. 10 ഇടത്ത് ബിജെപിയും മുന്നിട്ട് നില്ക്കുന്നു. 119 സീറ്റുകളിലേക്കാണ് ഇവിടെ മത്സരം.