ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരാനിരിക്കെ ഛത്തീസ്ഗഢിലും കോൺഗ്രസ് ജാഗ്രതയിലാണ്. സ്ഥാനാർത്ഥികളോട് റായ്പൂരിലെത്താൻ പാർട്ടി നിർദേശിച്ചിട്ടുണ്ട്. പിസിസി ആസ്ഥാനത്ത് ഇന്ന് തന്നെ വിജയികൾ എത്തണമെന്നാണ് ഹൈക്കമാൻഡ് പറഞ്ഞിരിക്കുന്നത്. റായ്പൂരിൽ കോൺഗ്രസ് റിസോർട്ട് ബുക്ക് ചെയ്തിട്ടുണ്ട്.
നാലിടങ്ങളിലെ ജനവിധി ആരെ തുണയ്ക്കും? ആദ്യഫലസൂചനകൾ ഒമ്പതുമണിയോടെകഴിഞ്ഞ തവണത്തേതു പോലെ ഇക്കുറിയും ഛത്തീസ്ഗഡിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. നവംബർ ഏഴിന് 20 ഇടങ്ങളിലേക്കും നവംബർ 17ന് 70 ഇടങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നു. 76.31 ആണ് വോട്ടിംഗ് ശതമാനം. ഇത് 2018ൽ 76.88 ആയിരുന്നു.
2018ൽ കോൺഗ്രസ് ഗംഭീര വിജയമാണ് നേടിയത്. 68 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ് 15 വർഷം നീണ്ട ബിജെപി ഭരണത്തിൽ നിന്ന് ഛത്തീസ്ഗഡ് കോൺഗ്രസ് പിടിച്ചെടുത്തത്. ഇക്കുറി ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ക്യാമ്പ് ബിജെപിയിൽ നിന്ന് കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. തിരിച്ചുപിടിക്കാൻ ബിജെപിയും ഭരണം നിലനിർത്താൻ കോൺഗ്രസും കച്ചമുറുക്കിയതോടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഛത്തീസ്ഗഡിൽ നടക്കുന്നത്.
നാല് സംസ്ഥാനങ്ങളിൽ വോട്ടെണ്ണല്; കോൺഗ്രസ് നേതാക്കളുടെ സൂം മീറ്റിംഗ് വിളിച്ച് രാഹുൽ ഗാന്ധിപതാൻ മണ്ഡലത്തിൽ നിന്നാണ് നിലവിലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ജനവിധി തേടിയത്. ഇവിടെ അദ്ദേഹത്തിന്റെ അനന്തിരവൻ വിജയ് ബാഗേൽ ആയിരുന്നു എതിരാളി. ദുർഗിൽ നിന്നുള്ള ബിജെപി എംപിയാണ് വിജയ് ബാഗേൽ. കൊവിഡ് സമയത്തെ പ്രവർത്തനവും കർഷക സൗഹൃദ പദ്ധതികളും തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് ഭൂപേഷ് ബാഗേൽ. ദുർഗിലെ ജനപിന്തുണയും യുവാക്കൾക്കിടയിലുള്ള സ്വാധീനവുമാണ് വിജയ് ബാഗേലിനെ കരുത്തുറ്റ സ്ഥാനാർത്ഥിയാക്കുന്നത്.