മിസോറാമില് വോട്ടെണ്ണല് നാളെ; പോരാട്ടം നാഷണൽ ഫ്രണ്ടും പീപ്പിൾസ് മൂവ്മെന്റും തമ്മില്

40 നിയമസഭ മണ്ഡലങ്ങൾ ഉള്ള ചെറിയ വടക്ക് കിഴക്കൻ സംസ്ഥാനമാണ് മിസോറാം

dot image

ഐസ്വാൾ: മിസോറാമിൽ നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ. ഭരണകക്ഷിയായ മിസോറാം നാഷണൽ ഫ്രണ്ടും മിസോറാം പീപ്പിൾസ് മൂവ്മെന്റും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി മുന്നിൽ, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം

40 നിയമസഭ മണ്ഡലങ്ങൾ ഉള്ള ചെറിയ വടക്ക് കിഴക്കൻ സംസ്ഥാനമാണ് മിസോറാം. 90 ശതമാനത്തിലധികം ഗോത്ര വിഭാഗങ്ങൾ ഉള്ള സംസ്ഥാനമാണ്. മണിപ്പൂരുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. നാളെ രാവിലെ എട്ട് മണി മുതൽ മിസോറാമിൽ വോട്ടെണ്ണൽ ആരംഭിക്കും. മിസോറാം നാഷണൽ ഫ്രണ്ട്,മിസോറം പീപ്പിൾസ് മൂവ്മെന്റ്, കോൺഗ്രസ് ത്രികോണ മത്സരം നടന്ന സംസ്ഥാനത്ത് ബിജെപിയും ശുഭപ്രതീക്ഷയിലാണ്. എല്ലാ പാർട്ടികൾക്കും കേവല ഭൂരിപക്ഷമായ 21ൽ താഴെ സീറ്റുകൾ മാത്രമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.

എംഎൻഎഫിനെ പിന്തള്ളി ഇസഡ്പിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോൺഗ്രസ്-എംഎൻഎഫ് സർക്കാരുകൾ മാറി മാറി ഭരിക്കുന്ന രീതിയിൽ മാറ്റം ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. നാല് സംസ്ഥാനങ്ങൾക്ക് ഒപ്പം ഇന്നായിരുന്നു സംസ്ഥാനത്തെ വോട്ടെണ്ണൽ നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച മണിപ്പൂരിലെ ജനങ്ങൾക്ക് വിശേഷ ദിവസം ആയതിനാൽ വോട്ടെണ്ണൽ മാറ്റി വെക്കുകയായിരുന്നു.

'ചാക്കിട്ടുപിടിത്തം' നടക്കില്ല; ഒരു എംഎൽഎയ്ക്ക് ഒരു പ്രവർത്തകൻ തുണ, എല്ലാം ഡികെയുടെ പ്ലാനിംഗ്

അതേസമയം, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന എന്നിവിടങ്ങളില് എക്സിറ്റ് പോളിംഗ് തുടരുകയാണ്. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില് ബിജെപിയാണ് മുന്നില് നില്ക്കുന്നത്. എന്നാല് തെലങ്കാനയില് പോളിംഗിന്റെ ആദ്യം മുതല് കോണ്ഗ്രസാണ് മുന്നില് നില്ക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us