ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാർ രൂപീകരിക്കുന്നതിനായി ബിആർഎസ് അധ്യക്ഷൻ കെ ചന്ദ്രശേഖർ റാവു കോൺഗ്രസ് നേതാക്കളെ വിലയ്ക്കെടുക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് കര്ണാടക പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി അധ്യക്ഷന് ഡികെ ശിവകുമാർ. കെസിആര് തങ്ങളെ സമീപിച്ചതായി പല കോൺഗ്രസ് സ്ഥാനാർത്ഥികളും പാർട്ടിയെ അറിയിച്ചതായി ഡികെ ശിവകുമാർ പറഞ്ഞു. ഒരു കോൺഗ്രസ് നേതാവിനെയും വിലയ്ക്കെടുക്കാൻ കഴിയില്ലെന്നും സംസ്ഥാനത്ത് പാർട്ടി മികച്ച ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
റിസോർട്ട് രാഷ്ട്രീയത്തെ കുറിച്ച് വരുന്നതെല്ലാം അഭ്യൂഹങ്ങള് മാത്രമാണെന്ന് ഡി കെ പറഞ്ഞു. കർണാടക തിരഞ്ഞെടുപ്പ് സമയത്ത് തെലങ്കാന ടീം മുഴുവൻ തങ്ങളോടൊപ്പമുണ്ടായിരുന്നു. പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്ന ചുമതലയായതിനാൽ താൻ അവിടെ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഭയവുമില്ലെന്നും സംസ്ഥാനത്ത് കോൺഗ്രസ് അനായാസം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാല് സംസ്ഥാനങ്ങളിൽ വോട്ടെണ്ണല്; കോൺഗ്രസ് നേതാക്കളുടെ സൂം മീറ്റിംഗ് വിളിച്ച് രാഹുൽ ഗാന്ധിപാർട്ടിയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ച് നിരവധി ബിആർഎസ് നേതാക്കളിൽ നിന്ന് തനിക്ക് കോളുകൾ ലഭിച്ചതായി കോൺഗ്രസ് നേതാവ് രേണുക ചൗധരി നേരത്തെ അവകാശപ്പെട്ടിരുന്നു. 'ബിആർഎസ് കഴിഞ്ഞ തവണ ഞങ്ങളുടെ 12 എംഎൽഎമാരെ കൊണ്ടുപോയി. എന്നാൽ ഇത്തവണ അവരുടെ ആളുകൾ ഞങ്ങളുടെ അടുത്തേക്ക് വരാതിരിക്കാൻ അവർ പരിശ്രമിക്കേണ്ടിവരും. ഞങ്ങളോടൊപ്പം ചേരാൻ അവർ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള നിരവധി കോളുകൾ വരുന്നുണ്ട്. അതിനാല് തങ്ങളുടെ നേതാക്കൾ നഷ്ടപ്പെടാതിരിക്കാൻ അവർ ശ്രദ്ധിക്കണം,' രേണുക ചൗധരി എഎൻഐയോട് പറഞ്ഞു.
നാലിടങ്ങളിലെ ജനവിധി ആരെ തുണയ്ക്കും? വോട്ടെണ്ണൽ തുടങ്ങി, ഇഞ്ചോടിഞ്ച് പോരാട്ടംതെലങ്കാന രൂപീകൃതമായതിന് ശേഷമുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിൽ വിജയ പ്രതീക്ഷയിലാണ് കോൺഗ്രസ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ സംസ്ഥാനത്ത് കോൺഗ്രസിന് മുന്നേറ്റമാണ് കാണാൻ കഴിയുന്നത്. കോൺഗ്രസ് 50, ബിആർഎസ് 30, ബിജെപി 2 എന്നിങ്ങനെയാണ് കണക്കുകൾ.