ജയ്പൂർ: രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാകുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. മാന്ത്രികന്റെ മന്ത്രശക്തിയിൽ നിന്ന് ആളുകൾ പുറത്തുവന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അഴിമതിക്കാരായ കോൺഗ്രസിനെ ജനങ്ങൾ പുറത്താക്കിയെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു.
മായാജാലം എല്ലാം അവസാനിച്ചു. മാന്ത്രികന്റെ മന്ത്രശക്തിയിൽ നിന്ന് രാജസ്ഥാൻ പുറത്തുവന്നു. സ്ത്രീകളുടെ അഭിമാനത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും വേണ്ടിയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ജനങ്ങൾ കോൺഗ്രസിന്റെ പ്രതീക്ഷകൾ തകർത്തു. അഴിമതിക്കാരായ കോൺഗ്രസിനെ പുറത്താക്കാനാണ് അവർ വോട്ട് ചെയ്തത്. വൻ ഭൂരിപക്ഷത്തോടെ ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് കൂട്ടിച്ചേര്ത്തു.
'ഇന്ഡ്യ' മുന്നണി യോഗം വിളിച്ച് കോണ്ഗ്രസ്രാജസ്ഥാനിൽ 115 ഇടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 68 ഇടത്ത് കോൺഗ്രസ് ലീഡ് ചെയ്യുന്നു. രാജസ്ഥാനില് കോണ്ഗ്രസ് അധികാരം നിലനിര്ത്തുമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രാവിലെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. രാജസ്ഥാനില് ബിജെപി അധികാരത്തിലേറുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോള് സര്വേകളും പ്രവചിച്ചത്. എന്നാൽ വിജയം തങ്ങൾക്കൊപ്പമെന്ന ഉറച്ച ആത്മവിശ്വാസത്തിലായിരുന്നു കോണ്ഗ്രസ്.
രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി മുന്നിൽ, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസംഅതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സദ്ഭരണവും കോൺഗ്രസിന്റെ ഭരണത്തകർച്ചയും തമ്മിലുള്ള പോരാട്ടമാണ് രാജസ്ഥാനിൽ നടക്കുന്നത് എന്നാണ് ബിജെപി നേതാവ് രാജ്യവർധൻ സിംഗ് റാത്തോഡിന്റെ അഭിപ്രായം. "ഇതൊരു സുവർണദിനമാണ്. നരേന്ദ്രമോദിയുടെ സദ്ഭരണവും കോൺഗ്രസിന്റെ ഭരണത്തകർച്ചയും തമ്മിലാണ് പോരാട്ടം. വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തും"- അദ്ദേഹം പറഞ്ഞു. വോട്ടിംഗ് ശതമാനം ഉയർന്നത് അധികാരമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
'നരേന്ദ്ര മോദിയുടെ നേതൃത്വം, ജനങ്ങളുടെ അനുഗ്രഹം'; മധ്യപ്രദേശിലെ ബിജെപി മുന്നേറ്റത്തില് ചൗഹാൻബിജെപി ജയിച്ചാൽ ആരായിരിക്കും മുഖ്യമന്ത്രിയാവുക എന്ന ചോദ്യത്തിന് അക്കാര്യം പാർട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം മറുപടി നൽകി. "എല്ലാം ശരിയായ സമയത്ത് നടക്കും. ഫലം പുറത്തുവന്നുകഴിഞ്ഞാൽ പാർട്ടി നേതൃത്വം തീരുമാനിക്കും ആരാണ് മന്ത്രിസഭയെ നയിക്കേണ്ടതെന്ന്. അതൊരു കൂട്ടായ പരിശ്രമമാണ്. ആരെങ്കിലും നയിക്കും എന്നേയുള്ളു. അത് ആരാണെന്ന് ശരിയായ സമയത്ത് പാർട്ടി പ്രഖ്യാപിക്കും"- രാജ്യവർധൻ സിംഗ് റാത്തോഡ് പറഞ്ഞു.