മധ്യപ്രദേശിലെ വോട്ടർമാരുടെ തീരുമാനം അംഗീകരിക്കുന്നു; ബിജെപിക്ക് അഭിനന്ദനം: കമൽനാഥ്

എല്ലാവരുമായും ചർച്ച നടത്തുമെന്നും കമൽനാഥ്

dot image

ന്യൂഡല്ഹി: മധ്യപ്രദേശിലെ പരാജയത്തിൽ പ്രതികരണവുമായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്. പാളിച്ചകൾ വിശകലനം ചെയ്യുമെന്നും വോട്ടർമാർക്ക് തങ്ങൾ മുന്നോട്ടുവച്ച ആശയങ്ങൾ മനസിലാക്കാൻ കഴിയാതെപോയത് എന്തുകൊണ്ടെന്ന് വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിജയത്തിൽ ബിജെപിയെ അഭിനന്ദിച്ച കമൽനാഥ് പൊതുജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുമെന്നും വ്യക്തമാക്കി.

"ജനാധിപത്യത്തിനായുള്ള ഈ മത്സരത്തിൽ മധ്യപ്രദേശിലെ വോട്ടർമാരുടെ തീരുമാനം ഞങ്ങൾ അംഗീകരിക്കുന്നു. ബിജെപിയെ അഭിനന്ദിക്കുന്നു, ജനങ്ങൾ നൽകിയ പിന്തുണയ്ക്കൊപ്പം അവർ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ എല്ലാവരുമായും ചർച്ച നടത്തും', കമൽനാഥ് പത്രസമ്മേളനത്തിൽ പറഞ്ഞു.

സച്ചിൻ-ജ്യോതിരാദിത്യ; യുവരക്തങ്ങളെ 'കൈ'വിട്ട 2018ലെ അബദ്ധം 2023ൽ കോൺഗ്രസിന് തിരിച്ചടിയായോ?

അതേസമയം, നാല് സംസ്ഥാനങ്ങളില് മൂന്നിടത്തും കോണ്ഗ്രസ് പരാജയപ്പെട്ടത് നിരാശപ്പെടുത്തുന്നില്ലെന്ന് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ പറഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ആത്മാര്ത്ഥമായി പ്രവര്ത്തിച്ചുവെന്നും മൂന്ന് സംസ്ഥാനങ്ങളിലും തിരിച്ചു വരുമെന്നും ഖര്ഗെ പ്രതികരിച്ചു.

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ആത്മാര്ത്ഥമായി പ്രവര്ത്തിച്ചു, നിരാശയില്ല; ഖാര്ഗെ

തെലങ്കാനയിലെ വോട്ടര്മാര്ക്ക് നന്ദി അറിയിക്കുന്നു. ഒപ്പം ലക്ഷക്കണക്കിന് കോണ്ഗ്രസ് പ്രവര്ത്തകരുടെ പ്രവര്ത്തനം പ്രശംസ അര്ഹിക്കുന്നതാണ്. ലോക്സഭ തിരഞ്ഞെടുപ്പിനായി വൈകാതെ മുന്നൊരുക്കം നടത്തുമെന്നും ഖര്ഗെ കൂട്ടിച്ചേര്ത്തു. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഢും ബിജെപി ഭരണം പിടിക്കുകയായിരുന്നു. കൈയിലുള്ള രണ്ട് സംസ്ഥാനങ്ങള് കൈവിട്ട കോണ്ഗ്രസിന് ആശ്വാസമായത് തെലങ്കാനയിലെ വിജയം മാത്രമാണ്. ഭരണമുണ്ടായിരുന്ന രാജസ്ഥാനും ഛത്തീസ്ഗഢും കോണ്ഗ്രസിന് നഷ്ടമായി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us