ഭോപ്പാല്: മധ്യപ്രദേശില് പോസ്റ്റല് വോട്ട് സൂക്ഷിച്ച കവറിന്റെ സീല് പൊട്ടിച്ച നിലയിലെന്ന് കോണ്ഗ്രസ്. ഉജ്ജെയിനില് നിന്നുള്ള കോണ്ഗ്രസ് പ്രവര്ത്തകരാണ് ആരോപണം ഉന്നയിച്ചത്. പോസ്റ്റല് വോട്ട് സൂക്ഷിച്ചിരുന്ന കവറിന്റെ പഴയ സീല് പൊട്ടിച്ച് പുതുതായി സീല് ചെയ്ത നിലയിലായിരുന്നുവെന്ന് കോണ്ഗ്രസ് സിറ്റിംഗ് എംഎല്എ മഹേഷ് പര്മാര് ആരോപിച്ചു. പുതിയ സീലിന്റെ നനവ് പോലും മാറിയിട്ടില്ലെന്നും എംഎല്എ പറഞ്ഞു.
'ഉജ്ജെയിനില് വോട്ടെണ്ണല് ആരംഭിക്കുന്നതിന് മുമ്പ് കൃത്രിമം നടന്നിരിക്കുന്നു. ഉജ്ജെയിനിലെ സ്ട്രോങ് റൂമില് സൂക്ഷിച്ച പോസ്റ്റല് ബാലറ്റ് ബോക്സിന്റെ സീല് പൊട്ടിച്ച നിലയില് ആയിരുന്നു. പൊട്ടിയ ബാലറ്റ് പേപ്പല് സീല് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയും പ്രവര്ത്തകരും കളക്ടറുടെ ശ്രദ്ധയില്പ്പെടുത്തുകയും പരാതി നല്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് എത്രനാള് മൗനം പാലിക്കും.' മധ്യപ്രദേശ് കോണ്ഗ്രസ് ട്വിറ്ററില് കുറിച്ചു.
നവകേരള സദസ്സ്; മൂന്നാം ദിനം 4 മണ്ഡലങ്ങളിൽ റിപ്പോർട്ടർ ടി വിക്ക് മുന്നോട്ട് വയ്ക്കാനുള്ള പ്രശ്നങ്ങൾഅതേസമയം കോണ്ഗ്രസ് ആരോപണം റിട്ടേണിംഗ് ഓഫീസര് കൂടിയായ കളക്ടര് തള്ളി. എല്ലാ രാഷ്ട്രീയ പാര്ട്ടികളുടെയും സ്ഥാനാര്ത്ഥികളുടെയും സാന്നിധ്യത്തില് ജില്ലാ ട്രഷറിയില് നിന്ന് സര്ക്കാര് എഞ്ചിനീയറിംഗ് കോളേജിലെ വോട്ടെണ്ണല് കേന്ദ്രത്തിലേക്ക് പോസ്റ്റല് ബാലറ്റ് പെട്ടികള് മാറ്റിയെന്നും മുഴുവന് പ്രക്രിയയും വീഡിയോയില് പകര്ത്തിയിട്ടുണ്ടെന്നും കളക്ടര് പ്രതികരിച്ചു.
എന്നാല് ഇടിപിബിഎസിന്റെ (ഇലക്ട്രോണിക്കലി ട്രാന്സ്മിറ്റഡ് പോസ്റ്റല് ബാലറ്റ് സിസ്റ്റം) ലോക്കിന് സീല് ഉണ്ടായിരുന്നില്ലെന്ന് മഹിദ്പൂരില് നിന്നുള്ള കോണ്ഗ്രസ് സ്ഥാനാര്ത്ഥിയും ആവര്ത്തിച്ചു.