ജനവിധി അംഗീകരിക്കുന്നു, തെലങ്കാനയിലെ ജനങ്ങള്ക്ക് നന്ദി; രാഹുല് ഗാന്ധി

തെലങ്കാനയിലെ ജനങ്ങള്ക്ക് നന്ദിയെന്നും തുടര്ന്നും വാഗ്ദാനങ്ങള് നിറവേറ്റുമെന്നും രാഹുല് ഗാന്ധി പറഞ്ഞു.

dot image

ന്യൂഡല്ഹി: സംസ്ഥാനങ്ങളിലെ തോല്വി സമ്മതിച്ച് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്ന് ഫലം പുറത്തുവന്നതിന് ശേഷം രാഹുല് ഗാന്ധി പ്രതികരിച്ചു. തെലങ്കാനയിലെ ജനങ്ങള്ക്ക് നന്ദിയെന്നും തുടര്ന്നും വാഗ്ദാനങ്ങള് നിറവേറ്റുമെന്നും രാഹുല് ഗാന്ധി പറഞ്ഞു.

കഠിനാധ്വാനത്തിനും പിന്തുണയ്ക്കും എല്ലാ പ്രവര്ത്തകര്ക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നുവെന്നും രാഹുല് കൂട്ടിച്ചേര്ത്തു. നാല് സംസ്ഥാനങ്ങളില് മൂന്നിടത്തും കോണ്ഗ്രസ് പരാജയപ്പെട്ടത് നിരാശപ്പെടുത്തുന്നില്ലെന്നാണ് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെ പ്രതികരിച്ചത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ആത്മാര്ത്ഥമായി പ്രവര്ത്തിച്ചുവെന്നും മൂന്ന് സംസ്ഥാനങ്ങളിലും തിരിച്ചു വരുമെന്നും ഖര്ഗെ പറഞ്ഞു.

തെലങ്കാനയിലെ വോട്ടര്മാര്ക്ക് നന്ദി അറിയിക്കുകയും ചെയ്തു ഖാര്ഗെ. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഢും ബിജെപി ഭരണം പിടിക്കുകയായിരുന്നു. കൈയിലുള്ള രണ്ട് സംസ്ഥാനങ്ങള് കൈവിട്ട കോണ്ഗ്രസിന് ആശ്വാസമായത് തെലങ്കാനയിലെ വിജയം മാത്രമാണ്. ഭരണമുണ്ടായിരുന്ന രാജസ്ഥാനും ഛത്തീസ്ഗഢും കോണ്ഗ്രസിന് നഷ്ടമായി.

രാജസ്ഥാനില് തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാകുന്ന സാഹചര്യത്തില് കോണ്ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് രംഗത്തെത്തിയിരുന്നു. മാന്ത്രികന്റെ മന്ത്രശക്തിയില് നിന്ന് ആളുകള് പുറത്തുവന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അഴിമതിക്കാരായ കോണ്ഗ്രസിനെ ജനങ്ങള് പുറത്താക്കിയെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പരിഹസിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us