ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപി വ്യക്തമായ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സര്വ്വേ ഉൾപ്പടെയുള്ള പല എക്സിറ്റ് പോളുകളും സംസ്ഥാനത്ത് കോൺഗ്രസിന്റെ വിജയം പ്രവചിച്ചിരുന്ന സംസ്ഥാനത്ത് വ്യക്തമായ ലീഡാണ് ബിജെപിക്ക് നേടാനായത്. സംസ്ഥാനത്ത് 160ലധികം ഇടങ്ങളിൽ ലീഡ് ചെയ്യുന്ന വേളയിൽ, ശിവരാജ് സിംഗ് ചൗഹാന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ അത്ര വേഗം തള്ളിക്കളയാൻ സാധിക്കില്ല.
പ്രചാരണ വേളയില് മറ്റുള്ളവർ മോദി ഫാക്ടറിനെ ഉയർത്തിപ്പിടിച്ചപ്പോൾ അതിനൊപ്പം തന്നിലേക്ക് ജനശ്രദ്ധ എത്തുംവിധമുള്ള പരിപാടികളും ശിവരാജ് സിംഗ് ചൗഹാനൊരുക്കിയിരുന്നു. 'ദി ലാഡ്ലി ഷോ' എന്ന പരിപാടിയിലൂടെ, ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച, സ്വർണ്ണമെഡൽ ജേതാവായ എംഎ വിദ്യാർത്ഥിയായിരുന്ന ചൗഹാനിൽ നിന്ന് സംസ്ഥാനത്തെ സ്ത്രീകൾക്ക് അവരുടെ മാമാജി (അമ്മാവൻ) ആയിമാറിയ മുഖ്യമന്ത്രി ചൗഹാനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കിയ വേളയിൽ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ യൂട്യൂബ് ചാനലിലൂടെയുള്ള പരിപാടിയുടെ സംപ്രേഷണവും നടന്നത് എന്നത് യാദൃച്ഛികതയാണെന്ന് പറയാനാവില്ല.
സർക്കാർ ജോലികൾക്ക് 35 ശതമാനം സംവരണം ഉൾപ്പടെ സ്ത്രീ പ്രാതിനിധ്യം ഉയർത്തിയുള്ള നിരവധി പദ്ധതി പ്രഖ്യാപനങ്ങളും ചൗഹാന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലുണ്ടായിരുന്നു. ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രചാരണ പരിപാടികൾക്കിടയിൽ അദ്ദേഹം വോട്ടർമാരോട് താൻ ഇല്ലാത്ത അവസ്ഥയിൽ തന്നെ അവർക്ക് മിസ്സ് ചെയ്യുമെന്ന് പോലും പറഞ്ഞിട്ടുണ്ട്. ബുർഹാൻപൂരിലെ ഒരു പരിപാടിയിൽ, സ്ത്രീകൾക്കായുള്ള ലാഡ്ലി ബെഹ്ന യോജനയുടെ 597 കോടി രൂപയുടെ ഗഡു പുറത്തിറക്കിയപ്പോൾ, രണ്ട് സ്ത്രീകൾ ചൗഹാന് പുഷ്പാർച്ചന നടത്തുകയും, ചൗഹാൻ അവരുടെ പാദങ്ങൾ കഴുകുകയും ചെയ്തിരുന്നു.
'മാന്ത്രികന്റെ മന്ത്രശക്തിയിൽ നിന്ന് രാജസ്ഥാൻ പുറത്തുവന്നു'; പരിഹസിച്ച് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്ദ ലാഡ്ലി ഷോയിൽ, മറ്റ് ചില ഉന്നത നേതാക്കളിൽ നിന്ന് വ്യത്യസ്തമായി താൻ ഒരു കുടുംബനാഥൻ ആണെന്ന് ചൌഹാന് പറഞ്ഞിരുന്നു. സംസ്ഥാനത്തെ വോട്ടർമാരിൽ 48 ശതമാനത്തിലധികം സ്ത്രീകളാണ്. അവർ തന്നെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. 230 അസംബ്ലി സീറ്റുകളിൽ 18 എണ്ണത്തിലെങ്കിലും സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഇത് നിർണായകമാണ്.
സെപ്റ്റംബർ 26 ന് ഭോപ്പാലിൽ നടന്ന ഒരു റാലിയ്ക്കിടയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ ഒരിക്കൽ പോലും ചൗഹാനെ പരാമർശിക്കാതെ പോയത് ഏറെ ചർച്ചയായിരുന്നു. കേന്ദ്ര നേതാക്കൾ നയിക്കുന്ന പാർട്ടിയുടെ ജൻ ആശിർവാദ് യാത്രയ്ക്ക് ചൗഹാന്റെ അസാന്നിധ്യവും ഏറെ ചർച്ചയായിരുന്നു. ഇത് തന്നെയായിരുന്നു കോൺഗ്രസിന്റെ പ്രധാന ആയുധവും. സ്വന്തം മുഖ്യമന്ത്രിയെ ഓർത്ത് ബിജെപിക്ക് നാണക്കേടുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് ബിജെപിയെ കടന്നാക്രമിച്ചിരുന്നു.
രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി മുന്നിൽ, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസംഇക്കുറി ഭരണത്തിലേറുമ്പോൾ ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രിയാകുമോ എന്നതിൽ തീരുമാനമായിട്ടില്ല. അതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നാണ് സംസ്ഥാന അധ്യക്ഷൻ വി ഡി ശർമയുടെ മറുപടി.