കെസിആറിന്റെ വമ്പൻ ഓഫർ നിരസിച്ചു, ജോഡോ യാത്രയുടെ ആസൂത്രകൻ; തെലങ്കാനയിലും കനുഗോലു മാജിക്

കനുഗോലുവിന്റെ നീക്കങ്ങളിൽ അസ്വസ്ഥനായ കെസിആർ അദ്ദേഹത്തിനെതിരെ പൊലീസ് നടപടി സ്വീകരിച്ചു

dot image

ഹൈദരാബാദ്: തെലങ്കാനയിൽ 119 സീറ്റുകളിൽ 67 സീറ്റുകളുമായി കോൺഗ്രസ് വിജയമുറപ്പിച്ചു. ഭരണതുടർച്ചയില്ലാതെ കെസിആറിനെ നിലംപരിശാക്കി കോൺഗ്രസിനെ മുന്നോട്ട് നയിച്ചതിന് പിന്നിൽ പ്രൊഫഷണൽ നീക്കങ്ങളുടെ കരുത്താണ്. മറ്റാരുമല്ല സാക്ഷാൽ സുനിൽ കനുഗോലു തന്നെ. കെസിആറിൽ നിന്ന് അകന്ന രേവന്ത് റെഡ്ഡി കോൺഗ്രസ് അദ്ധ്യക്ഷനായതിന് ശേഷവും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകിയതും തെലങ്കാനയിൽ വൈ എസ് ശർമിളയുടെ പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കില്ലെന്ന നിലപാട് എടുത്തതിന് പിന്നിലും കെസിആറിന്റെ പ്രതിച്ഛായ മങ്ങുന്നതിലേക്കും നയിച്ചത് കനുഗോലുവിന്റെ കരുക്കളാണ്.

രണ്ടു വർഷങ്ങൾക്ക് മുമ്പ് സുനിൽ കനുഗോലുവിനെ കെസിആർ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം അത് അവഗണിക്കുകയും കോൺഗ്രസിന്റെ അസൈൻമെന്റ് ഏറ്റെടുക്കുകയുമായിരുന്നു. കനുഗോലുവിനെ വേണ്ട പോലെ പരിഗണിക്കാത്തതിൽ കെസിആർ ഇന്ന് ഖേദിക്കുന്നുണ്ടാകും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള ചർച്ചയ്ക്കായി കനുഗോലുവിനെ കെ ചന്ദ്രശേഖർ റാവു ഹൈദരാബാദിനടുത്തുള്ള തന്റെ ഫാംഹൗസിലേക്ക് ക്ഷണിച്ചിരുന്നു. തമിഴ്നാട് തിരഞ്ഞെടുപ്പിന് വേണ്ടിയുളള ജോലികൾ പൂർത്തിയാക്കി തന്റെ പുതിയ നിയമനം ഏറ്റെടുക്കാൻ കനുഗോലു തയ്യാറായെങ്കിലും യോഗം നീണ്ടു പോയി. ഒടുവിൽ കെസിആറിന് വേണ്ടി പ്രവർത്തിക്കേണ്ടന്ന് കനുഗോലു തീരുമാനിക്കുകയായിരുന്നു.

മധ്യപ്രദേശിലെ വോട്ടർമാരുടെ തീരുമാനം അംഗീകരിക്കുന്നു; ബിജെപിക്ക് അഭിനന്ദനം: കമൽനാഥ്

ദിവസങ്ങൾക്കകം എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് എഐസിസിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി. കെസിആറിനെതിരെ കരുനീക്കമാരംഭിക്കുകയും ചെയ്തു. കനുഗോലുവിനെ വിളിക്കാത്തത് കെസിആർ ചെയ്ത ഏറ്റവും വലിയ തെറ്റായിരിക്കാമെന്നും വിലയിരുത്തലുണ്ട്. തെലങ്കാനയ്ക്ക് പുറമെ കർണാടകയും ഏറ്റെടുത്ത കനുഗോലു അവിടേയും വെന്നിക്കൊടി പാറിച്ചു.

കെ ചന്ദ്രശേഖർ റാവുവിനെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന് കനുഗോലു രാഹുൽ ഗാന്ധിക്ക് ഉറപ്പ് നൽകുകയും ചെയ്തു. സുനിൽ കനുഗോലുവിന്റെ നീക്കങ്ങളിൽ അസ്വസ്ഥനായ കെസിആർ അദ്ദേഹത്തിനെതിരെ പൊലീസ് നടപടി സ്വീകരിച്ചു. ഹൈദരാബാദിലെ അദ്ദേഹത്തിന്റെ ഓഫീസ് റെയ്ഡ് ചെയ്യുകയും എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യാനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. എന്നാൽ ഇതൊന്നും കനുഗോലുവിനെ തളർത്തിയില്ല.

'പദ്ധതികൾ അടിസ്ഥാനമാക്കി ജനങ്ങൾ വോട്ട് ചെയ്യുമെന്ന് കരുതി'; ഗെഹ്ലോട്ട്

തെലങ്കാനയിൽ രണ്ടാം സ്ഥാനത്തുളള കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുമെന്ന് ബിജെപി ഭീഷണിമുഴക്കിയെങ്കിലും കനുഗോലു എഫക്ടിൽ ബിജെപിക്കും പത്തിമടക്കേണ്ടി വന്നു. കൂടുതൽ വോട്ട് ഷെയറുളള ബിജെപി കെസിആറിനെ സഹായിക്കാൻ സാധ്യതയേറെ ഉളളതിനാൽ കനുഗോലു ആദ്യം ചെയ്തത് സംസ്ഥാനത്തെ ബിജെപിയുടെ സ്വാധീനം പരിമിതപ്പെടുത്തലായിരുന്നു. പിന്നീട് തെലങ്കാനയിൽ സ്ഥാനാർത്ഥികളെ നിർത്താതിരിക്കാൻ വൈഎസ്ആറിന്റെ മകൾ വൈഎസ് ശർമിളയെ സ്വാധീനിച്ചു. ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡുവും തെലങ്കാനയിലെ മത്സരത്തിൽ നിന്ന് പിന്മാറിയത് കനുഗോലുവിന്റെ ജോലി കൂടുതൽ എളുപ്പമാക്കി. വോട്ടുകൾ ഭിന്നിച്ചുപോകുന്നതും തടഞ്ഞു.

താമര വിരിഞ്ഞ ഹൃദയഭൂമികയിൽ റാണി വീണ്ടുമെത്തുമോ; വസുന്ധര രാജ സിന്ധ്യ മുഖ്യമന്ത്രി പദത്തിലേക്കോ?

'എന്റെ ശൈലി ലളിതമാണ്. നമുക്ക് ജയിക്കണം. എനിക്ക് പബ്ലിസിറ്റിയും ബഹുമതികളും ആവശ്യമില്ല. ഞാൻ ആരാണെന്ന് കാര്യമുള്ളവർക്ക് അറിയാം. മറ്റുള്ളവരെക്കുറിച്ച് എനിക്ക് ആശങ്കയില്ല. തത്ത്വങ്ങളും സമഗ്രതയും ഉള്ള ഒരു മനുഷ്യൻ, അയാൾക്ക് ഏത് സാഹചര്യത്തെയും നേരിടാൻ കഴിയും, അവന്റെ വിധികളിൽ എപ്പോഴും നീതി പുലർത്താൻ കഴിയും,' കനുഗോലുവിന്റെ വാക്കുകളാണിത്. ചെന്നൈയിൽ ജനിച്ചു വളർന്ന സുനിൽ കനുഗോലു കർണാടകയിലെ ബെല്ലാരി സ്വദേശിയാണ്. യുഎസ്എയിൽ നിന്ന് ഉപരിപഠനം നടത്തി. ആഗോള മാനേജ്മെന്റ് കൺസൾട്ടിംഗ് സ്ഥാപനമായ മക്കിൻസിയിൽ ജോലി ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us