മുംബൈ: നാല് സംസ്ഥാനങ്ങളിലേയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ലോക്സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ. നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും വ്യത്യസ്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് സ്വാധീനം ചെലുത്തുമെന്ന് തങ്ങൾക്ക് പറയാനാവില്ല. 2019 ൽ രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് വിജയിച്ചു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് മറ്റൊന്നാണെന്നും സുപ്രിയ സുലെ വ്യക്തമാക്കി.
താമര വിരിഞ്ഞ ഹൃദയഭൂമികയിൽ റാണി വീണ്ടുമെത്തുമോ; വസുന്ധര രാജ സിന്ധ്യ മുഖ്യമന്ത്രി പദത്തിലേക്കോ?ഈ ഫലങ്ങൾ ഇൻഡ്യ മുന്നണിക്കുളള ലിറ്റ്മസ് ടെസ്റ്റ് അല്ലെന്നും സുപ്രിയ സുലെ പറഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും വിജയിച്ച ബിജെപിയെ സുപ്രിയ സുലെ അഭിനന്ദിക്കുകയും ചെയ്തു. 'ആരൊക്കെ നന്നായി പ്രവർത്തിച്ചാലും എല്ലാ അംഗങ്ങളേയും അഭിനന്ദിക്കണം. പക്ഷേ അന്തിമ ഫലങ്ങൾക്കായി കാത്തിരിക്കണം. ട്രെൻഡുകൾ ബിജെപിക്ക് അനുകൂലമായിട്ടാണ്. അവരുടെ വിജയത്തിൽ അഭിനന്ദിക്കുന്നു,' സുപ്രിയ സുലെ പറഞ്ഞു.
ബൈ ബൈ കെസിആർ; റോഡ് ഷോ നടത്തി രേവന്ത് റെഡ്ഡിമധ്യപ്രദേശിൽ ബിജെപി മൂന്നിൽ രണ്ട് വിജയത്തിലേക്ക് നീങ്ങുന്നു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണ്. ഇന്ന് രാവിലെയാണ് നാല് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചത്. മിസോറാമിലെ വോട്ടെണ്ണൽ തിങ്കളാഴ്ച നടക്കും. തെലങ്കാനയിൽ ആകെയുള്ള 119 സീറ്റില് 68 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. 34 സീറ്റുകളിൽ ബിആർഎസ്, 10 സീറ്റുകളിൽ ബിജെപി, അഞ്ച് സീറ്റുകളിൽ എഐഎംഐഎം, സിപിഐ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.