
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ച് കെ ചന്ദ്രശേഖര റാവു. തോൽവി പ്രതീക്ഷിച്ചിരുന്നില്ലെന്നും തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരിച്ചുവരുമെന്നും കെസിആർ വ്യക്തമാക്കി. വിജയം കൈവരിച്ച കോൺഗ്രസിന് കെസിആർ അഭിനന്ദവും അറിയിച്ചു.
പുതിയ താരോദയമായി രേവന്ത് റെഡ്ഡി; തെലങ്കാനയുടെ മുഖ്യമന്ത്രിയാകുമോ?തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ഫലത്തില് സങ്കടമില്ലെന്നും എന്നാൽ പ്രതീക്ഷിച്ച നിലയില് ഉയരാനാവാത്തതില് നിരാശയുണ്ടെന്നും തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ രണ്ടു തവണയും ബിആർഎസ് പാർട്ടിക്ക് അവസരം നൽകിയതിന് തെലങ്കാനയിലെ ജനങ്ങൾക്ക് കെടിആർ നന്ദി അറിയിച്ചു. ഈ തിരഞ്ഞെടുപ്പ് ഫലം തങ്ങൾ ഒരു പാഠമായി എടുക്കുകയും തിരിച്ചുവരുകയും ചെയ്യുമെന്നും കെ ടി രാമറാവു കുറിച്ചു.
രേവന്ത് റെഡ്ഡി; ദ റിയല് ആർആർജനവിധി നേടിയ കോൺഗ്രസ് പാർട്ടിക്ക് അഭിനന്ദനങ്ങൾ. കോൺഗ്രസിന് ആശംസകൾ നേരുന്നുവെന്നും കെ ടി രാമറാവു കൂട്ടിച്ചേർത്തു. തെലങ്കാനയിൽ മികച്ച ലീഡ് നേടിയാണ് കോൺഗ്രസ് വിജയത്തിലേക്ക് കടക്കുന്നത്. നിയമസഭയിൽ ഹാട്രിക് വിജയമെന്ന ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്)യുടെ മോഹങ്ങൾ തല്ലിക്കെടുത്തിക്കൊണ്ടാണ് കോൺഗ്രസിന്റെ തേരോട്ടം.